കൊടുത്ത വാക്ക് പാലിക്കുന്നതില്‍ സുരേഷ് ഗോപിയോളം മിടുക്ക് ആര്‍ക്കുമില്ലെന്ന് തെളിയിക്കുകയാണ് അദ്ദേഹം
തൃശൂര്‍:കൊടുത്ത വാക്ക് പാലിക്കുന്നതില്‍ സുരേഷ് ഗോപിയോളം മിടുക്ക് ആര്‍ക്കുമില്ലെന്ന് തെളിയിക്കുകയാണ് അദ്ദേഹം .
മുക്കുംപുഴയില്‍ ആദിവാസി കോളനിക്കാര്‍ക്ക് വാക്ക് കൊടുത്തത് പോലെ കാര്യങ്ങള്‍ ശരിക്കായിരിക്കുകയാണ് സുരേഷ് ഗോപി.
ഇവിടെയുള്ളവര്‍ ആശുപത്രികളില്‍ എത്തുന്നത് തന്നെ ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ചാണ്. അത് മാറ്റാനാണ് പുതിയ ഫൈബര്‍ ബോട്ടോ സുരേഷ് ഗോപി നല്‍കിയിരിക്കുന്നത്. ഇതുവരെ മുളച്ചങ്ങാടത്തിലായിരുന്നു. യാത്ര പോവേണ്ടിയിരുന്നത്. അടുത്തടെ ആദിവാസി കോളനിയിലേക്ക് സുരേഷ് ഗോപിയുടെ സഹായമെത്തിയിരുന്നു.
കോളനി സന്ദര്‍ശന വേളയിലാണ് ഇവിടെയുള്ള യാത്രാ പ്രശ്‌നങ്ങള്‍ സുരേഷ് ഗോപി മനസ്സിലാക്കിയത്. തുടര്‍ന്ന് അദ്ദേഹം പുതിയൊരു ഫൈബര്‍ ബോട്ട് എത്തിച്ച് നല്‍കുമെന്ന് അറിയിക്കുകയായിരുന്നു. ആ വാക്കാണ് ഇപ്പോള്‍ അദ്ദേഹം പാലിച്ചിരിക്കുന്നത്.
നേരിട്ട് എത്താന്‍ പറ്റാത്ത സങ്കടം മാത്രമാണ് അദ്ദേഹത്തിനുള്ളത്. സുരേഷ് ഗോപിക്ക് വേണ്ടി നടന്‍ ടിനി ടോം ബിജെപിയുടെ കൊരട്ടി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്തിന് ബോട്ട് കൈമാറുകയായിരുന്നു.
കോളനിക്കാര്‍ ഇപ്പോള്‍ മനസ്സറിഞ്ഞ് അദ്ദേഹത്തെ അനുഗ്രഹിക്കുകയാണ്. ഇത്ര വേഗം തങ്ങളുടെ ദുരിതത്തിന് പരിഹാരം കാണുമെന്ന് കോളനിക്കാര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
ബോട്ട് നിര്‍മിക്കാനായി പത്ത് ദിവസമാണ് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്. അതിനുള്ളില്‍ തന്നെ ഈ ബോട്ട് കൈമാറുമെന്നും ഇവര്‍ അറിയിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ ഒരു കാര്യം ഇതിനിടയില്‍ കയറി വരികയായിരുന്നു.
സുരേഷ് ഗോപിയുടെ വിവാഹ വാര്‍ഷികം ഇന്നലെയായിരുന്നു. ഇത് മനസ്സിലാക്കിയ ബോട്ട് നിര്‍മാതാക്കള്‍ രണ്ട് മുമ്ബ് തന്നെ ബോട്ട് എത്തിച്ച് കൊടുക്കുകയായിരുന്നു. സാമാന്യം മികച്ചൊരു ബോട്ടാണ് നല്‍കിയിരിക്കുന്നത്.
ഇതില്‍ അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാം. അഞ്ച് സുരക്ഷാ ജാക്കറ്റുകളും, രണ്ട് പങ്കായവും ഉണ്ട്. മലിനീകരണ സാധ്യത മുന്‍നിര്‍ത്തി തുഴഞ്ഞ് പോകാവുന്ന ബോട്ടാണ് നല്‍കിയത്. നേരത്തെ പറഞ്ഞിരുന്നത് എഞ്ചിനുള്ള ബോട്ട് നല്‍കുമെന്നായിരുന്നു.
അതേസമയം ഈ ബോട്ടുകള്‍ നിലവില്‍ ആദിവാസി ഊരിലേക്ക് കൈമാറിയില്ല. ബിജെപിയുടെ കൊരട്ടി ഓഫീസിലേക്കാണ് ഇവ എത്തിച്ചിരിക്കുന്നത്. ഈ മാസം പതിനൊന്നിന് ഇത് ഊരിലെത്തിക്കും.
അത് മാത്രമല്ല, ആദിവാസി ഊരിലേക്ക് ഈ ബോട്ട് കൈമാറുന്ന ദിവസം സുരേഷ് ഗോപി നേരിട്ടെത്തും. കോളനിയിലെ താമസക്കാരും അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയാണ്.