ആരോഗ്യം
18 വയസിന് മുകളിലുള്ളവർക്ക് വാക്സീൻ റജിസ്ട്രേഷൻ ഇന്നുമുതൽ; മാർഗരേഖ പുറത്തിറക്കും.
18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷനുള്ള റജിസ്ട്രേഷൻ ഇന്ന് വൈകിട്ട് 4 മുതൽ തുടങ്ങും. ഇവർക്കുള്ള മാർഗരേഖയും ആരോഗ്യ വകുപ്പ് ഇന്ന് പുറത്തിറക്കും.
രോഗികൾക്കായിരിക്കും മുൻഗണന എന്നാണ് വിവരം.രണ്ട് ലക്ഷത്തി ഇരുപതിനായിരം ഡോസ് വാക്സീൻ കൂടി എത്തി. കൊവിഷീൽഡ് വാക്സീനാണ് എത്തിച്ചത് .
ഇതോടെ 2,79,275 ഡോസ് വാക്സീൻ സ്റ്റോക്കുണ്ട്. കൂടുതല്‍ വാക്സീനെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ കുത്തിവയ്പ് നടക്കും. വാക്സീൻ വില കൊടുത്ത് വാങ്ങാനുള്ള ചർച്ച വിതരണ കമ്പനികളുമായി പുരോഗമിക്കുകയാണ്.