പ്രഥമ ശുശ്രൂഷ പരിശീലന പരിപാടി
പ്രഥമ ശുശ്രൂഷ പരിശീലന പരിപാടി പ്രഥമ ശുശ്രൂഷയ്ക്ക് ഏവരും പ്രാപ്തരാകൂ എന്ന ലക്ഷ്യവുമായി കട്ടപ്പന സെൻറ് ജോൺസ് ഹോസ്പിറ്റലിന്റെയും നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്കൂൾ ജൂനിയർ റെഡ് ക്രോസിന്‍റെയും നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷ പരിശീലന പരിപാടി ഇന്ന് ഫെബ്രുവരി ഒമ്പതാം തീയതി വ്യാഴാഴ്ച രാവിലെ 10 മുതൽ നരിയംപാറ മന്നം മെമ്മോറിയൽ സ്കൂൾ ഹാളിൽ നടക്കും സ്കൂൾ മാനേജർ ബി ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷത വഹിക്കും കട്ടപ്പന സെൻറ് ജോൺസ് ഹോസ്പിറ്റൽ ഡയറക്ടർ ബൈജു ചാക്കോ വാലുപറമ്പിൽ പ്രഥമശുശ്രൂഷ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും സെൻറ് ജോൺസ് കോളേജ് ഓഫ് നേഴ്സിങ് പ്രിൻസിപ്പൽ പ്രൊഫസർ ആൻമേരി ലൂയിസ് മുഖ്യപ്രഭാഷണം നടത്തും.
ജൂനിയർ ജില്ലാ കോഡിനേറ്റർ ജോർജ് ജേക്കബ്, വൈ ആർ സി ജില്ലാ കോഡിനേറ്റർ വിഎം ഫ്രാൻസിസ് , ഹെഡ്മിസ്ട്രസ് എൻ ബിന്ദു ,പ്രൊഫസർ ലിനി നൈനാൻ ,ബിനു സി പി , സ്മിതമോൾ എബ്രഹാം എന്നിവർ പ്രസംഗിക്കും ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ കുട്ടികളെയും പ്രഥമശുശ്രൂഷയ്ക്ക് ഏവരും പ്രാപ്തരാകൂ എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് ഈ പരിശീലന പരിപാടി ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്