പുരാതന അയ്യപ്പന്‍കോവില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവവും ഭാഗവത സപ്താഹ യജ്ഞവും 11 മുതല്‍ 18 വരെ നടക്കും. ശനി രാത്രി ഏഴിന് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്‍ ഭദ്രദീപം തെളിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു
പുരാതന അയ്യപ്പന്‍കോവില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവവും ഭാഗവത സപ്താഹ യജ്ഞവും 11 മുതല്‍ 18 വരെ നടക്കും. ശനി രാത്രി ഏഴിന് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്‍ ഭദ്രദീപം തെളിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പുരാതന അയ്യപ്പന്‍കോവില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവവും ഭാഗവത സപ്താഹ യജ്ഞവും 11 മുതല്‍ 18 വരെ നടക്കും. ശനിയാഴ്ച്ച രാത്രി 7 ന് നടക്കുന്ന ചടങ്ങിൽ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോൻ ഉദ്ഘാടനം ചെയ്യും.ക്ഷേത്രം പ്രസിഡന്റ് കെ എ ഷാജി അധ്യക്ഷനാകും.ഞായര്‍ രാവിലെ 5.30ന് ഗണപതിഹോമം, 7.30ന് ഭാഗവത പാരായണം, വൈകിട്ട് അഞ്ചിന് ലളിത സഹസ്രനാമാര്‍ച്ചന, 6.30ന് ദീപാരാധന. 13 മുതല്‍ ഭാഗവത സപ്താഹ യജ്ഞവും പാരായണവും. 16ന് രാത്രി ഒന്‍പതിന് കഥകളി. 18ന് പുലര്‍ച്ചെ 5.30ന് ഗണപതി ഹോമം, ഏഴിന് ഭാഗവത പാരായണവും നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കലാമണ്ഡലം സുബിന്‍ സുരേന്ദ്രന്‍, കലാമണ്ഡലം വര്‍ഷ ആര്‍ ഷാജ് എന്നിവര്‍ അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, 9 മുതല്‍ കൊച്ചിന്‍ കൈരളിയുടെ ഗാനമേള എന്നിവയും 18 ന് നടക്കും.19ന് രാത്രി 12ന് മാട്ടുക്കട്ട ഭാരതകലാലയുടെ നൃത്തനൃത്യങ്ങള്‍, പുലര്‍ച്ചെ 1.30ന് തിരുവനന്തപുരം വൈഗാവിഷന്റെ ബാലെ- അഗ്നിമുദ്ര. 5.30 മുതല്‍ പെരിയാര്‍തീരത്ത് ബലിതര്‍പ്പണം ആരംഭിക്കുമെന്ന് ഭാരവാഹികളായ കെ എ ഷാജി, എം എസ് പ്രശാന്ത്, ജി അനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.