Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്



ദേവികുളം അഡീഷണല്‍ ഐ.സി.ഡി.എസ്, മാങ്കുളം പഞ്ചായത്ത് പരിധിയിലെ അങ്കണവാടികളിലേക്ക് നിലവിലുളളതും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി വിജയിച്ചവരും 18-46 ന് ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം അങ്കണവാടി വര്‍ക്കര്‍ അപേക്ഷകര്‍. എഴുതാനും വായിക്കാനും അറിയാവുന്ന, എസ്.എസ്.എല്‍.സി വിജയിക്കാത്ത, 18-46 ന് ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 3 വര്‍ഷം വരെ വയസ്സിളവ് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28 വൈകിട്ട് 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് മൂന്നാര്‍ പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ദേവികുളം അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക ഫോണ്‍: 04865 230601.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!