ഇടുക്കി താലൂക്ക് സഹകരണ ഗ്രാമ വികസന ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാർ ശ്രമം : യു.ഡി എഫ്
കട്ടപ്പന :ഇടുക്കി താലൂക്ക് പ്രാഥമിക സഹകരണ ഗ്രാമ വികസന ബാങ്കിൽ 2023 ഫെബ്രുവരി 19ന് നടത്തുമെന്ന് പറയുന്ന തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതാ യി എഐസിസി അംഗം ഇ.എം. ആഗസ്തിയും യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കു ഴിയും ജില്ലാ നേതാക്കളും ആരോപിച്ചു.യഥാർത്ഥ വോട്ടർമാർക്ക് യഥാസമയം ഐഡി കാർഡുകൾ നൽകുന്നില്ല. ഏതൊക്കെ ബ്രാഞ്ചുകളിലാണ് ഐഡി കാർഡുകൾ നൽകുന്നതെന്ന വിവരം സ്ഥാനാർത്ഥികളെ മുൻകൂട്ടി അറിയിക്കുകയോ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നില്ല.തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കുവാൻ വേണ്ടി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന വ്യക്തിയെ ഭീഷണിപ്പെടുത്തി ചുമതലയിൽ നിന്നും നീക്കം ചെയ്യുകയും സെക്രട്ടറി യുടെ ചുമതല വഹിക്കാൻ യോഗ്യത ഇല്ലാത്ത വ്യക്തിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ടിയാൾ ബാങ്കിന്റെ രേഖകൾ ചില അജ്ഞാത കേന്ദ്രങ്ങളിൽ കൊണ്ടുപോയി വ്യാജ കാർഡു കൾ ഉണ്ടാക്കിയതായും വിവരം ലഭിച്ചിട്ടുണ്ട്.നിലവിലുള്ള ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അവധിയിൽ പോകാൻ ആ വശ്യപ്പെടുന്നതായും അനധികൃതമായി സ്ഥലം മാറ്റുകയും സെക്രട്ടറി സ്ഥാനത്തുണ്ടായിരുന്ന വ്യക്തിയെ യാതൊരു കാരണവും കൂടാതെ തൽസ്ഥാനത്തു നിന്നു നീക്കുകയും ജൂനിയർ തലത്തിലുള്ള മറ്റൊരാൾക്ക് സെക്രട്ടറിയുടെ ചുമതല നൽകുകയും ചെയ്തത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടിയാണ് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ ആരംഭിച്ചാൽ ഉ ദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ പാടില്ലയെന്ന ചട്ടത്തിന്റെ ലംഘനമാണിത്. മാത്രമല്ല നിലവിലുള്ള ഭരണസമിതി നിയമാനുസൃതമല്ല. സംസ്ഥാന സഹകരണ നിയമം അനുസരിച്ച് ആറു മാസത്തേക്ക് മാത്രമേ സംസ്ഥാന സർക്കാരിന് അഡ്മിനിസ്ട്രേറ്ററെയോ കമ്മിറ്റിയേയോ നി യമിക്കാനാകു. അസാധാരണ സാഹചര്യത്തിൽ (പ്രകൃതിക്ഷോഭം, പകർച്ചവ്യാധി) വീണ്ടും ആറു മാസത്തേക്ക് മാത്രം നിയമിക്കാമെന്നിരിക്കെ മൂന്നാമതു തവണയും കാലാവധി നീട്ടി കൊടുത്ത സർക്കാർ നടപടി തെറ്റും നിയമവിരുദ്ധവുമാകയാൽ നിലവിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൈക്കൊള്ളുന്ന തീരുമാനങ്ങളും നിയമവിരുദ്ധമാണ്. 12 മാസം മാത്രം അധികാരം ഉണ്ടായിരിക്കെ 24 മാസം എങ്ങനെ അധികാരത്തിൽ ഇരുന്നുവെന്ന് വ്യക്തമാക്കണം. ബാങ്കിലെ 2000 അംഗങ്ങളെ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തത് ആസൂത്രിതമാണ് ഓഹരി ഉടമകൾക്ക് വോട്ടവകാശം നിഷേധിച്ചതിലൂടെ ബാങ്ക് പിടിച്ചെടുക്കാനുള്ള ഗൂഢ നീക്കമാണ് നടക്കുന്നത്. ക്രമവിരുദ്ധമായി എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകുന്നത് ഐക്യജനാധിപത്യമുന്നണിയെ വഞ്ചിച്ച് ഇടതുമുന്നണിയിൽ ചേക്കേറി ജനങ്ങളെ വെല്ലുവിളിക്കുന്ന മന്ത്രി റോഷി അഗസ്റ്റിനും ഇടതുമുന്നണി നേതൃത്വവുമാണ്. സമീപകാലത്ത് നടത്തിയ തൊടുപുഴ കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പ് ഉൾപ്പെടെ അട്ടിമറിക്കാൻ ശ്രമിച്ച ഭരണമുന്നണി നേതൃത്വത്തിന്റെ നീക്കത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് നടത്തുവാൻ യുഡിഎഫ് നേതൃത്വം സജ്ജമാണ്. യുഡിഎഫ് സ്ഥാനാർത്ഥികളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനും തിരഞ്ഞെടുപ്പിൽ യഥാർത്ഥവോട്ടർമാർക്ക് സ്വതന്ത്രമായി ഭയ പാടുകൂടാതെ സാഹചര്യം സൃഷ്ടിക്കുന്നതിന് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. യു ഡി എഫ് വാർത്താ സമ്മേളനത്തിൽ എ ഐ സി സി അംഗം അഡ്വ. ഇ എം ആഗസ്തി, യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, ജോണി കുളംമ്പള്ളി, മനോജ് മുരളി, ഫിലിപ്പ് മലയാറ്റ്, തോമസ് മൈക്കിൾ , ജോയി കുടക്കച്ചിറ , സിജു ചക്കും മൂട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.