കോവി ഡിന് പിന്നാലെ ഡെങ്കി പനിയും, ചിക്കൻ ഗുനിയായും ജില്ലയിൽ വർദ്ധിക്കാൻ സാധ്യത.
വീടുകളിലും -സ്ഥാപനങ്ങളിലും ഡെങ്കി പനി, ചിക്കുൻഗുനിയ ക്കുള്ള സാഹചര്യം ഒരുങ്ങിക്കഴിഞ്ഞു. -അനുഗ്രഹമായ വേനൽ മഴയെ തുടർന്ന് മഴവെള്ളം, കെട്ടികിടക്കുന്ന, പാഴ്‌വസ്തുക്കൾ, മഴവെള്ളം ശേഖരിച്ചിരിക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ എന്നിവയിൽ 7 ദിവസമായി കെട്ടിനിൽക്കുന്ന (മഴവെള്ളം )ശുദ്ധ ജലം വും ഉയർന്ന അന്തരീക്ഷ താപനിലയും കൊതുക് വർദ്ധനവിന് കാരണമാകും .
മുൻ വർഷങ്ങളിൽ ഡെങ്കിപ്പനി ഉണ്ടായിട്ടുള്ളവർക്കു, ഡെങ്കി രക്ത സ്രാവ പനി, dengue ഷോക്ക് സിൻഡ്രോo, എന്ന അപകടകരമായ സാഹചര്യങ്ങൾ ക്കിടയാക്കാം .
ചികിത്സയില്ലാത്ത ഈ വൈറസ് രോഗങ്ങക്കെതിരെ ഇപ്പോൾ പ്രതിരോധമൊരുക്കാം. -ആഴചയിലൊരിക്കൽ മഴവെള്ളം തുണികൊണ്ടു അരിച്ചു കൊതുകിന്റെ കൂത്താടികളെ നശിപ്പിക്കുക,ചിരട്ടകൾ പാഴ് വസ്തുക്കൾ , പടുതകൾ എന്നിവയിൽ വെള്ളകെട്ടി നിൽക്കാതെ 7 ദിവസത്തിലൊരിക്കൽ ശ്രദ്ധിക്കുക.
2 ദിവസത്തെ ലോക്ക് ഡൌൺ സമയത്തു വിവിധ ജില്ലകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വീട്ടിലുള്ളവർ ഒത്തുചേരുകയും, വീടുകളിൽ, മാസ്ക്, സാമൂഹ്യ അകലം പാലിക്കാൻ കഴയാത്തതുമായ സാഹചര്യം കോവിഡ് കേസ്സുകൾ വർധിക്കുന്നതിന് കാരണമാക്കും.
കാർഷിക ജോലികളിൽ ഏർപ്പെടുന്നവർ എലിപ്പനി, ചെള്ളുപനി എന്നിവയ്ക്കെതിരെ doxycycline ആന്റിബിയോട്ടിക് ഗുളിക 200mg ആഴ്ചയിലൊരു ദിവസം കഴിക്കുക.
ചെള്ള്, കൊതുക് എന്നിവയുടെ കടിയേൽക്കാതിരിക്കാനുള്ള ലേപനങ്ങൾ വസ്ത്രം, ശരീരത്തിൽ പുരട്ടുക.