പ്രധാന വാര്‍ത്തകള്‍
ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ,സാമൂഹിക,സാമ്പത്തിക പിന്നാക്കാവസ്ഥയെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി നിയുക്തനായ ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന് നിവേദനങ്ങളും പരാതികളും സമർപ്പിക്കാം.
നിവേദനം /പരാതിയുടെ 3 പകർപ്പുകൾ സെക്രട്ടറി , ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ള ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ, രണ്ടാം നില, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, പനമ്പള്ളി നഗർ, കൊച്ചി 68 2036 എന്നവിലാസത്തിലൊ [email protected]. എന്ന ഇ-മെയിൽ വിലാസത്തിലൊ ആയയ്ക്കാം. നിവേദനത്തിനൊപ്പം അതിൽ ഉന്നയിന്ന കാര്യങ്ങളുടെ തെളിവും ഹാജരാക്കണം. കൊവിഡ് പ്രതിസന്ധി മാറി കഴിഞ്ഞാൽ ജില്ലാ ആസ്ഥാനങ്ങളിൽ നേരിട്ട് പരാതി കേൾക്കാനും തെളിവുകൾ സ്വീകരിക്കാനും മുൻകൂട്ടി അറിയിച്ച് സൗകര്യമൊരുക്കുമെന്ന് കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജെ.ബി. കോശി അറിയിച്ചു.