കാട്ടിലുള്ള കടുവയേക്കാള്‍ അപകടകാരി സംസ്ഥാന ഭരണകൂടമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേഷ്
കല്‍പ്പറ്റ: കാട്ടിലുള്ള കടുവയേക്കാള്‍ അപകടകാരി സംസ്ഥാന ഭരണകൂടമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേഷ്. കല്‍പ്പറ്റയില്‍ നടന്ന ബിജെപി ജില്ലാ സംമ്ബൂര്ണ്ണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷിഭൂമിയിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള നിയമ നിര്‍മ്മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാര്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം വര്ദ്ദിപ്പിക്കുകയല്ല വേണ്ടത് അവന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയാണ് വേണ്ടത്. വനാതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്ന വനവാസികള്‍ക്ക് വേണ്ടത്ര പരിശീലനം നല്കി അവരെ നിയോഗിച്ചാല്‍ വന്യജീവി ശല്യത്തിന് ഒരു പരിധിവരെ പരിഹാരമാകും.
വനഭൂമിയുടെ അളവും വന്യജീവികളുടെ എണ്ണവും പൊരുത്തപ്പെടാത്ത ഈ കാലത്ത് നിലവില്‍ ഉള്ള വനഭൂമികൂടി നഷ്ടപ്പെടുത്തുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. വന്യജീവി ശല്യം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിയ തുക പോലും മുഴുവനായി വിനിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. വന്യജീവി പ്രതിരോധത്തിന് ബജറ്റില്‍ നീക്കിവെച്ച തുക അപര്യാപ്തമാണ്. സര്‍ക്കാര്‍ ഉടന്‍ ഒരു വയനാട് പാക്കേജ് പ്രഖ്യാപിക്കുകയും അത് നടപ്പിലാക്കി വയനാട്ടുകാരോടുള്ള അവഗണന അവസാനിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കേരള സര്‍ക്കാരിന്റെ ജനങ്ങളെ കൊള്ളയടിക്കുന്ന നയത്തിനെതിരെ ബിജെപി പ്രക്ഷോഭം ആരംഭിച്ച് കഴിഞ്ഞു.
ഒരു വശത്ത് കേന്ദ്ര ഗവര്‍മെന്റ് ജനങ്ങളെ ഒന്നാകെ ചേര്‍ത്ത് പിടിക്കുമ്ബോള് മറുഭാഗത്ത് സംസ്ഥാനം നടത്തുന്ന ഈ കൊള്ള അനുവദിക്കാനാകില്ല. എന്നും എം.ടി. രമേശ് പറഞ്ഞു. യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി. മധു അധ്യക്ഷത വഹിച്ചു. എസ്ടി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പള്ളിയറ മുകുന്ദന്, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ സജി ശങ്കന്, കെ. സദാനന്ദന്, ബിജെപി ദേശീയ സമിതി അംഗം പള്ളിയറ രാമന്, ജില്ലാ ജനറല്‍ സെക്രട്ടറി കെ. ശ്രീനിവാസന് എന്നിവര്‍ സന്നിഹിതരായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് പ്രശാന്ത് മലവയല്‍ പ്രമേയം അവതരിപ്പിച്ചു.