പ്രധാന വാര്‍ത്തകള്‍
തീരദേശവാസികളില്‍ താമസ സ്ഥലത്തിന് പട്ടയത്തിന് അപേക്ഷ നല്കിയ 3977 പേര്‍ക്ക് പട്ടയം നല്‍കിയിട്ടില്ലെന്ന് മന്ത്രി കെ.രാജന് നിയമസഭയെ അറിയിച്ചു
തിരുവനന്തപുരം : തീരദേശവാസികളില്‍ താമസ സ്ഥലത്തിന് പട്ടയത്തിന് അപേക്ഷ നല്കിയ 3977 പേര്‍ക്ക് പട്ടയം നല്‍കിയിട്ടില്ലെന്ന് മന്ത്രി കെ.രാജന് നിയമസഭയെ അറിയിച്ചു.1964 ലെ ഭൂപതിവ് ചട്ടപ്രകാരം നടപടി സ്വീകരിക്കാന്‍ സാധിക്കാത്തതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം എടുക്കുന്നതിന് പട്ടയം ഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തി തുടര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. തിരുവനന്തപുരം-1662, കൊല്ലം-659, ആലപ്പുഴ- 491, എറണകുളം-32, തൃശൂര്‍- 14, മലപ്പുറം-926 കോഴിക്കോട് -184 13 കണ്ണൂര്‍-ആറ്, കാസര്‍കോട് -മൂന്ന് എന്നിങ്ങനെയാണ് പട്ടയത്തിന് അപേക്ഷ നല്കിയവര്. ഇവര്‍ വര്‍ഷങ്ങളായി അപേക്ഷ നല്കി ഭൂമിക്ക് വേണ്ടി കാത്തിരിക്കുകയാണ്.