മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിര്‍വഹണത്തില്‍ കേരളം രാജ്യത്തിനു മാതൃകയാകുയാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു
തിരുവനന്തപുരം> മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിര്‍വഹണത്തില്‍ കേരളം രാജ്യത്തിനു മാതൃകയാകുയാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.കഴിഞ്ഞ രണ്ടു സാമ്പത്തികവര്‍ഷത്തിലും 10 കോടിയിലധികം തൊഴില്‍ ദിനം സൃഷ്ടിച്ചു. കോവിഡ് പ്രതിസന്ധിയില്‍ ഉഴലുകയായിരുന്ന ഗ്രാമീണ ജനതയ്ക്ക് ആശ്വാസമേകാന്‍ ഇതിലൂടെ സാധിച്ചതായും നിയമസഭയില്‍ മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ സാമ്ബത്തികവര്‍ഷം കുടുംബത്തിന് ലഭിച്ച തൊഴില്‍ ദിനത്തിന്റെ ദേശീയ അമ്ബതായിരുന്നു. കേരളത്തില്‍ 64.41 ഉം. ദേശീയ തലത്തില്‍ 100 ദിവസം തൊഴില്‍ ലഭിച്ച കുടുംബങ്ങളുടെ ശരാശരി 8 ശതമാനം. കേരളത്തില്‍ 31 ശതമാനവും. പട്ടികവര്‍ഗ കുടുംബളുടെ തൊഴില്‍ദിനത്തില്‍ ദേശീയ ശരാശരി 57.52. കേരളത്തില്‍ 86.2ഉം. സ്വന്തം ഫണ്ടില്‍ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 100 അധികദിന തൊഴിലുറപ്പാക്കുന്ന ഏക സംസ്ഥാനം കേരളവും. ഇവിടെ സൃഷ്ടിക്കുന്ന തൊഴിലിന്റെ 90 ശതമാനവും സ്തീകള്‍ക്കാണ് ലഭ്യമാകുന്നത്. ദേശീയ തലത്തില്‍ ഇത് 55 ശതമാനത്തില്‍ താഴെയും. സംസ്ഥാനത്തു 21.86 ലക്ഷം സജീവകടുംബങ്ങളിലായി 26.82 ലക്ഷം തൊഴിലാളികള്‍ പദ്ധതിയെ ആശ്രയിക്കുന്നു.
202- 22ല്‍ ഏഴുകോടി തൊഴില്‍ദിനത്തിനുള്ള അനുമതിയാണ് സംസ്ഥാനത്തിന് ആദ്യഘട്ടത്തില്‍ ലഭിച്ചത്. കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടതിനാല്‍ 10 കോടിയായി ഉയര്‍ത്താന്‍ കേന്ദ്രം നിര്‍ബന്ധിതമായി. 10.59 കോടി തൊഴില്‍ദിനം സൃഷ്ടിച്ചു. 2022–23ല്‍ 10.32 കോടി തൊഴില്‍ദിനം ആവശ്യപ്പെട്ടു. അനുവദിച്ചത് ആറുകോടിയും. നിലവില്‍ 8.5 കോടി തൊഴില്‍ദിനമായി ലേബര്‍ ബജറ്റ് പുതുക്കിയിട്ട്. ഈ സാമ്ബത്തികവര്‍ഷം ഇതുവരെ 7.79 കോടി തൊഴില്‍ദിനം സൃഷ്ടിച്ചു. 15.02 ലക്ഷം കുടുംബത്തിന് തൊഴില്‍ നല്‍കി. 16.88 ലക്ഷം വ്യക്തികള്‍ തൊഴില്‍ ചെയ്തു.
ശരാശരി തൊഴില്‍ദിനങ്ങളുടെ ശരാശരി എണ്ണം 51.84. സാധനസാമഗ്രി ഇനത്തില്‍ 263.64 കോടി രൂപയും, ഭരണ ചെലവ് ഇനത്തില്‍ 152.72 കോടി രൂപയും കുടിശികയായി കേന്ദ്രം തരണം. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ അവിദഗ്ധ വേതന തുകയും ലഭ്യമാക്കിയിട്ടില്ല. കാലതാമസം ഉണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്നും കൃത്യസമയത്ത് പണം ലഭിക്കാത്തത് പദ്ധതി പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.