മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ചികിത്സയ്ക്കായി ബെംഗ്ലൂറിലേക്ക് മാറ്റാന്‍ തീരുമാനം
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ചികിത്സയ്ക്കായി ബെംഗ്ലൂറിലേക്ക് മാറ്റാന്‍ തീരുമാനം.പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച ഉമ്മന്‍ചാണ്ടിയെ എയര്‍ലിഫ്റ്റ് ചെയ്യും. ചികിത്സാ ചിലവ് കെപിസിസി വഹിക്കും.
ചൊവ്വാഴ്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹം അറിയിച്ചു. സതീശന്‍ തന്നെയാണ് എയര്‍ ആംബുലന്‍സ് ബുക് ചെയ്തത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും ചൊവ്വാഴ്ച ഉമ്മന്‍ ചാണ്ടി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി ഡോക്ടറെയും ബന്ധുക്കളേയും കണ്ടിരുന്നു. ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ് ആറംഗ മെഡികല്‍ ബോര്‍ഡ് രൂപീകരിച്ചു. വിവിധ ഡിപാര്‍ട്മെന്റുകളിലെ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് ആറംഗ മെഡികല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യാവസ്ഥയും ചികിത്സയും മെഡികല്‍ ബോര്‍ഡ് അവലോകനം ചെയ്യും. മെഡികല്‍ ബോര്‍ഡ് അംഗങ്ങള്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തും.
സന്ദര്‍ശന ശേഷം ആരോഗ്യ വകുപ്പ് മന്ത്രി മുഖ്യമന്ത്രിയെ കണ്ട് ചര്‍ച നടത്തിയിരുന്നു.