Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കപ്പെടുന്നു; മുഖ്യമന്ത്രിക്ക് നിവേദനം നൽകി ബന്ധുക്കൾ



തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കപ്പെടുന്നെന്ന ആരോപണവുമായി സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മികച്ച ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ പറയുന്നു.

ഉമ്മൻചാണ്ടിയെ സന്ദർശിക്കാൻ കുടുംബം സഹോദരങ്ങൾക്കും മറ്റ് ബന്ധുക്കൾക്കും അനുമതി നൽകാത്തതിനെ തുടർന്നാണ് മുഖ്യമന്ത്രിയെ സമീപിക്കാൻ തീരുമാനമെടുത്തത്. ജനുവരിയിൽ ബംഗളൂരുവിൽ നിന്ന് തിരിച്ചെത്തിയതിനു ശേഷം ഉമ്മൻചാണ്ടിക്ക്‌ മികച്ച ചികിത്സ നൽകിയിട്ടില്ലെന്ന് നിവേദനത്തിൽ ആരോപിക്കുന്നു. ഉമ്മൻ ചാണ്ടിയുടെ ഇളയ സഹോദരൻ അലക്‌സ് വി ചാണ്ടി ഉൾപ്പെടെയുള്ളവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!