സംസ്ഥാനത്ത് സാമൂഹ്യവിരുദ്ധർക്കെതിരായ പൊലീസ് നടപടി; 2,507 പേര്‍ അറസ്റ്റിൽ
തിരുവനന്തപുരം: സാമൂഹ്യവിരുദ്ധർക്കെതിരായ പൊലീസ് നടപടിയിൽ സംസ്ഥാനത്തൊട്ടാകെ 2,507 പേരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച മുതൽ നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേർ പിടിയിലായത്. 3501 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. 1,673 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഓപ്പറേഷൻ ആഗിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ തിരുവനന്തപുരം റൂറൽ പരിധിയിലാണ് ഏറ്റവും കൂടുതൽ പേർ പിടിയിലായത്. കരുതൽ തടങ്കൽ ഉൾപ്പെടെ 270 പേരെ ഇവിടെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആകെ 217 കേസുകൾ രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം നഗരത്തിൽ 22 കേസുകളിലായി 63 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
കൊല്ലം സിറ്റി 51, കൊല്ലം റൂറൽ 110, പത്തനംതിട്ട 32, ആലപ്പുഴ 134, കോട്ടയം 133, ഇടുക്കി 99, എറണാകുളം സിറ്റി 105, എറണാകുളം റൂറൽ 107, തൃശൂർ സിറ്റി 151, തൃശൂർ റൂറൽ 150, പാലക്കാടും മലപ്പുറത്തും 168, കോഴിക്കോട് സിറ്റി 90, കോഴിക്കോട് 182, വയനാട് 112, കണ്ണൂർ സിറ്റി 136, കണ്ണൂർ റൂറൽ 135,കാസര്‍കോട് 111 എന്നിങ്ങനെയാണ് കരുതല്‍ തടങ്കലടക്കം അറസ്റ്റ്. തിരുവനന്തപുരം സിറ്റി 22, തിരുവനന്തപുരം റൂറൽ 217, കൊല്ലം സിറ്റി 30, കൊല്ലം റൂറൽ 104, ആലപ്പുഴ 64, കോട്ടയം 90, എറണാകുളം സിറ്റി 49, എറണാകുളം റൂറൽ 37, തൃശൂർ സിറ്റി 122, തൃശൂർ റൂറൽ 92, പാലക്കാട് 130, മലപ്പുറം 53, കോഴിക്കോട് സിറ്റി 69, കണ്ണൂർ സിറ്റി 130, കണ്ണൂർ റൂറൽ 127, കോഴിക്കോട് റൂറൽ 143, വയനാട് 109,കണ്ണൂര്‍ സിറ്റി 130, കണ്ണൂര്‍ റൂറല്‍ 127, കാസര്‍കോട് 85 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്ത കേസുകൾ. ഇടുക്കിയിലും പത്തനംതിട്ടയിലും കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.