പ്രധാന വാര്‍ത്തകള്‍
മുൻ പാകിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു
ദുബായ്: മുൻ പാകിസ്ഥാൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് അന്തരിച്ചു. ദുബായിൽ വച്ചായിരുന്നു അന്ത്യം. രോഗബാധിതനായി ദുബായിലെ അമേരിക്കൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു മുഷറഫ്. പാകിസ്ഥാന്റെ 10 ആമത് പ്രസിഡന്റായിരുന്നു അദ്ദേഹം.
ബ്രിട്ടിഷ് ഭരണകാലത്തു സിവിൽ സർവീസിലായിരുന്ന സയ്യിദ് മുഷറഫുദ്ദീന്റെ പുത്രനായി 1943 ഓഗസ്റ്റ് 11ന് ഡൽഹിയിലാണ് പർവേസ് മുഷറഫിന്റെ ജനനം. 1971ലെ ഇന്ത്യ – പാക്ക് യുദ്ധത്തിൽ കമാൻഡറായിരുന്ന അദ്ദേഹത്തിന് അന്നു നടത്തിയ സൈനിക മുന്നേറ്റങ്ങളുടെ പേരിൽ ഉന്നത ബഹുമതികൾ ലഭിച്ചിട്ടുണ്ട്. 1998ലാണ് ജനറല്‍ റാങ്കിലേക്ക് ഉയര്‍ന്നത്. പിന്നീട് പാകിസ്ഥാന് സൈനികമേധാവിയായി.
1999 ഒക്ടോബര്‍ 12നു നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2008 ഓഗസ്റ്റ് എട്ടിനാണ് അദ്ദേഹം അധികാരം ഒഴിഞ്ഞത്. പിന്നീട് വിദേശത്തേക്ക് പോവുകയായിരുന്നു.