പ്രധാന വാര്‍ത്തകള്‍
രാജ്യത്ത് വിവിധയിടങ്ങളില്‍ ഭൂചലനം. കഴിഞ്ഞ 24 മണിക്കൂറിനിടെ പല പ്രദേശങ്ങളിലായി അഞ്ച് തവണയാണ് ഭൂചലനമുണ്ടായത്
രാജ്യത്ത് വിവിധയിടങ്ങളില്‍ ഭൂചലനം. കഴിഞ്ഞ 24 മണിക്കൂറിനിടെ പല പ്രദേശങ്ങളിലായി അഞ്ച് തവണയാണ് ഭൂചലനമുണ്ടായത്.ആദ്യ ഭൂചലനമുണ്ടായത് മഹാരാഷ്ട്രയിലെ സങ്ക്ലിയില്‍ ഇന്നലെ രാവിലെയാണ് . പിന്നീട് പശ്ചിമ ബംഗാളിലും ഭൂചലനമുണ്ടായി. ഉത്തര്‍പ്രദേശിലെ ശ്യാമിലിയില്‍ രാത്രി 9. 31 ഓടെ ഭൂചലനം ഉണ്ടായി. അരുണാചല്‍ പ്രദേശില്‍ വൈകിട്ട് 5.45 ഓടെ ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ 6.14ന് മണിപ്പൂരിലും ഭൂമി കുലുങ്ങി. അരുണാചല്‍ പ്രദേശില്‍ ഉണ്ടായതാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തി. സാമാന്യം ശക്തമായ ആ ചലനം ആയിരുന്നു ഇത്.