പ്രധാന വാര്‍ത്തകള്‍
ഗ്ലൂക്കോമീറ്റർ വിതരണം ചെയ്തു
സാമൂഹ്യനീതി വകുപ്പിൻ്റെ വയോമധുരം പദ്ധതി പ്രകാരം ജില്ലയ്ക്ക് അനുവദിച്ച ഗ്ലൂക്കോമീറ്ററുകളുടെ വിതരണോദ്ഘാടനം കളക്ടർ ഷീബ ജോർജ്ജ് നിർവ്വഹിച്ചു.BPL കുടുംബങ്ങളിലെ 60 കഴിഞ്ഞ പ്രമേഹരോഗികളായ മുതിർന്ന പൗരന്മാർക്കാണ് വയോമധുരം പദ്ധതി പ്രകാരം സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്നത്.കട്ടപ്പന നഗരസഭ ടൗൺ ഹാളിൽ നടന്ന വിതരണോദ്ഘാടന ചടങ്ങിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ വി.ജെ. ബിനോയ്, കട്ടപ്പന നഗരസഭ വൈസ് ചെയർപേഴ്സൺ ജോയി ആനിത്തോട്ടം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മനോജ് മുരളി, ബ്രാൻഡ് കൗൺസിലർ സോണിയ ജെയ്ബി എന്നിവർ സന്നിഹിതരായിരുന്നു.ജില്ലയ്ക്ക് അനുവദിച്ച ഗ്ലൂക്കോമീറ്ററുകളുടെ വിതരണം വരും ദിവസങ്ങളിൽ പൂർത്തിയാക്കുമെന്നും, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഗ്ലൂക്കോമീറ്ററുകൾ ഇടുക്കി ജില്ലയ്ക്കാണ് അനുവദിച്ചതെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ വി.ജെ ബിനോയ് പറഞ്ഞു