പ്രധാന വാര്‍ത്തകള്‍
മൊണ്ടാനക്ക് പിന്നാലെ ലാറ്റിൻ അമേരിക്കയിലും ചൈനീസ് ചാര ബലൂൺ
വാഷിങ്ടൻ: അമേരിക്കയിലെ മൊണ്ടാനയിൽ ചൈനീസ് ചാര ബലൂൺ കണ്ടെത്തിയതിന് പിന്നാലെ ലാറ്റിൻ അമേരിക്കയിലും സമാനമായ ബലൂൺ കണ്ടെത്തി. യുഎസ് പ്രതിരോധ ഏജൻസിയായ പെന്‍റഗണിന്‍റെ വക്താവ് പാറ്റ് റൈഡറാണ് ഇക്കാര്യം അറിയിച്ചത്. ലാറ്റിൻ അമേരിക്കയിൽ കണ്ടെത്തിയ ചൈനീസ് ചാര ബലൂൺ നിരീക്ഷിച്ച് വരികയാണെന്ന് പെന്‍റഗൺ അറിയിച്ചു. എന്നാൽ ബലൂൺ കണ്ടെത്തിയ കൃത്യമായ സ്ഥലം പുറത്തുവിട്ടിട്ടില്ല.
മൊണ്ടാനയിൽ ചൈനീസ് ചാര ബലൂൺ കണ്ടെത്തിയതിനെ തുടർന്ന് യുഎസ്-ചൈന നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ്റെ ബീജിംഗ് സന്ദർശനം മാറ്റിവച്ചു. വെള്ളിയാഴ്ച രാത്രിയാണ് അദ്ദേഹം ചൈനയിലേക്ക് പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ ബലൂൺ കണ്ടെത്തിയതിനെ തുടർന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.