സംസ്ഥാനത്തെ ജനങ്ങളുടെമേല്‍ 4,000 കോടി രൂപയുടെ അധികഭാരം അടിച്ചേല്‍പ്പിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളുടെമേല്‍ 4,000 കോടി രൂപയുടെ അധികഭാരം അടിച്ചേല്‍പ്പിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. ബജറ്റ് നിര്‍ദേശങ്ങള്‍ ജീവിതച്ചെലവ് വന്‍തോതില്‍ വര്‍ധിപ്പിക്കും. പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതമാണു കൂടുക.
പുതിയ വന്‍കിട പദ്ധതികളോ ക്ഷേമപദ്ധതികളോ ബജറ്റിലില്ല. ക്ഷേമപെന്‍ഷനുകള്‍ ഉള്‍പ്പെടെ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്ക്കുംവേണ്ടിയുള്ള ആനുകൂല്യങ്ങളില്‍ വര്‍ധന വരുത്തിയില്ല. അധികച്ചെലവുകള്‍ വരുത്താതെ പരമാവധി വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങളാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തേടിയത്.
നാളികേരത്തിന്റെ താങ്ങുവില 32ല്‍നിന്നു 34 ആയി ഉയര്‍ത്തിയതാണ് ഇത്തരത്തിലുള്ള ഏക വര്‍ധന. കാര്യമായ സംഭരണം നടക്കുന്നില്ലാത്തതിനാല്‍ ഈയിനത്തില്‍ സര്‍ക്കാരിനു കാര്യമായ ചെലവു വരുന്നില്ല. റബറിന്റെ വിലസ്ഥിരതാഫണ്ടില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. കര്‍ഷകര്‍ക്ക് ആശ്വാസകരമായ കാര്യമായ പദ്ധതികളുമില്ല.
നികുതികള്‍ വര്‍ധിപ്പിച്ചും നികുതിയേതര ഇനങ്ങളില്‍ വര്‍ധന വരുത്തിയും 2,995 കോടി രൂപയുടെ അധികവരുമാനമാണു കണ്ടെത്തിയിട്ടുള്ളത്. മദ്യത്തിനും പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തി. ഇതിലൂടെ 1,150 കോടി രൂപ അധികമായി കണ്ടെത്തും. ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ചു. വൈദ്യുതിത്തീരുവ അഞ്ചു ശതമാനമായി വര്‍ധിപ്പിക്കുന്നതിലൂടെ 200 കോടി രൂപയുടെ അധികവരുമാനം നേടി. മോട്ടോര്‍വാഹന നികുതികളും ഉയര്‍ത്തി. ഇതുകൂടാതെ, കെട്ടിടനികുതിയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഫീസുകളും വര്‍ധിപ്പിച്ച് 1,000 കോടി രൂപയും സര്‍ക്കാര്‍ കണ്ടെത്തി. ഈ തുക തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ടിലേക്കാണു ലഭിക്കുക.
കഴിഞ്ഞ മാസമാണ് മദ്യത്തിന്റെ നികുതിയില്‍ നാലു ശതമാനം വര്‍ധന വരുത്തിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതിനു ശേഷം മദ്യവിലയില്‍ മൂന്നാം തവണയാണുവര്ധന വരുത്തുന്നത്. ബജറ്റിലെ നികുതി, നികുതിയേതര നിരക്കു വര്‍ധനയ്ക്കു പുറമേ വൈദ്യുതി ചാര്‍ജ് വര്‍ധന, കുടിവെള്ളനിരക്കു വര്‍ധന എന്നിവയും വരുന്നുണ്ട്. ഇതുകൂടിയാകുന്പോള് സാധാരണക്കാരന്റെ ജീവിതഭാരം വല്ലാതെ വര്‍ധിക്കും.
സഭയില്‍ പ്രതിഷേധം, മുദ്രാവാക്യം വിളി
ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗം വായിച്ചു തീര്‍ത്തയുടന്‍ സഭയ്ക്കുള്ളില്‍ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. “കൊള്ള…, കൊള്ള…, പകല്‍ക്കൊള്ള…” എന്നു പറഞ്ഞ് ബജറ്റിനെതിരേ റോജി എം. ജോണിന്റെ നേതൃത്വത്തിലായിരുന്നു മുദ്രാവാക്യം വിളി.
ബജറ്റ് പ്രസംഗത്തിന്റെ അവസാനഭാഗത്ത്, കേരളത്തിലെ ഓരോ മനുഷ്യനെയും ചേര്‍ത്തുപിടിക്കുക എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട് എന്നു ധനമന്ത്രി പറഞ്ഞപ്പോള്‍ പ്രതിപക്ഷം പരിഹസിച്ചു ബഹളംവച്ചുതുടങ്ങി. ഓരോ മനുഷ്യനെയും ഞെക്കിപ്പിഴിയുന്നു എന്ന് ആംഗ്യം കാട്ടിയായിരുന്നു പി.സി. വിഷ്ണുനാഥ് ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ പരിഹസിച്ചത്. പ്രസംഗം അവസാനിച്ചതോടെ അത് മുദ്രാവാക്യം വിളിയായി മാറി. ബജറ്റിലൂടെ സാധാരണക്കാരുടെമേല്‍ അമിതഭാരം കെട്ടിവയ്ക്കുന്നു എന്നു പറഞ്ഞായിരുന്നു പ്രതിഷേധം.
വാഹന രജിസ്ട്രേഷന്: ഒറ്റത്തവണ സെസ് വര്‍ധിപ്പിച്ചു
പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളില്‍ നിന്നും രജിസ്ട്രേഷന് സമയത്ത് ഈടാക്കി വരുന്ന ഒറ്റത്തവണ സെസ് വര്‍ധിപ്പിച്ചു. ഇരുചക്ര വാഹനങ്ങള്‍ക്ക് നിലവിലുള്ള 50 രൂപയില്‍നിന്നു 100 ആകും. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കു 100ല്‍നിന്ന് 200 ആകും. മീഡിയം മോട്ടോര്‍ വാഹനങ്ങള്‍ക്ക് 150 രൂപയില്‍നിന്ന് 300 ആയും ഹെവി മോട്ടോര്‍ വാഹനങ്ങള്‍ക്ക് 250 രൂപയില്‍നിന്ന് 500 ആയും വര്‍ധിക്കും.സഭയില്‍ പ്രതിഷേധം, മുദ്രാവാക്യം വിളി
ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗം വായിച്ചു തീര്‍ത്തയുടന്‍ സഭയ്ക്കുള്ളില്‍ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. “കൊള്ള…, കൊള്ള…, പകല്‍ക്കൊള്ള…” എന്നു പറഞ്ഞ് ബജറ്റിനെതിരേ റോജി എം. ജോണിന്റെ നേതൃത്വത്തിലായിരുന്നു മുദ്രാവാക്യം വിളി.
ബജറ്റ് പ്രസംഗത്തിന്റെ അവസാനഭാഗത്ത്, കേരളത്തിലെ ഓരോ മനുഷ്യനെയും ചേര്‍ത്തുപിടിക്കുക എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട് എന്നു ധനമന്ത്രി പറഞ്ഞപ്പോള്‍ പ്രതിപക്ഷം പരിഹസിച്ചു ബഹളംവച്ചുതുടങ്ങി. ഓരോ മനുഷ്യനെയും ഞെക്കിപ്പിഴിയുന്നു എന്ന് ആംഗ്യം കാട്ടിയായിരുന്നു പി.സി. വിഷ്ണുനാഥ് ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ പരിഹസിച്ചത്. പ്രസംഗം അവസാനിച്ചതോടെ അത് മുദ്രാവാക്യം വിളിയായി മാറി. ബജറ്റിലൂടെ സാധാരണക്കാരുടെമേല്‍ അമിതഭാരം കെട്ടിവയ്ക്കുന്നു എന്നു പറഞ്ഞായിരുന്നു പ്രതിഷേധം.
വാഹന രജിസ്ട്രേഷന്: ഒറ്റത്തവണ സെസ് വര്‍ധിപ്പിച്ചു
പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളില്‍ നിന്നും രജിസ്ട്രേഷന് സമയത്ത് ഈടാക്കി വരുന്ന ഒറ്റത്തവണ സെസ് വര്‍ധിപ്പിച്ചു. ഇരുചക്ര വാഹനങ്ങള്‍ക്ക് നിലവിലുള്ള 50 രൂപയില്‍നിന്നു 100 ആകും. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കു 100ല്‍നിന്ന് 200 ആകും. മീഡിയം മോട്ടോര്‍ വാഹനങ്ങള്‍ക്ക് 150 രൂപയില്‍നിന്ന് 300 ആയും ഹെവി മോട്ടോര്‍ വാഹനങ്ങള്‍ക്ക് 250 രൂപയില്‍നിന്ന് 500 ആയും വര്‍ധിക്കും.ഭിന്നശേഷി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങളിലെ ബസുകളുടെ നികുതി സര്‍ക്കാര്‍ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഡ്യൂക്കേഷന്‍ ഇന്സ്റ്റിറ്റ്യൂഷന് ബസുകളുടെ നികുതിക്കു തുല്യമായി കുറയ്ക്കും. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ ഉപയോഗിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ക്കും അവരുടെ യാത്രയ്ക്കായി സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷനിലും ഇതേ രീതിയില്‍ കുറവു വരുത്തും.
കോണ്‍ട്രാക്ട് കാര്യേജുകളുടെയും സ്റ്റേജ് കാര്യേജുകളുടെയും നികുതിയില്‍ 10 ശതമാനം വരെ കുറവ് വരുത്തും.
മോട്ടോര്‍വാഹന നികുതി: മോട്ടോര്‍സൈക്കിളുകള്‍ക്ക് രണ്ടു ശതമാനം നികുതിവര്‍ധന
രണ്ടു ലക്ഷം രൂപ വരെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് രണ്ട് ശതമാനം നികുതിവര്ധനയുണ്ടാകും. നിലവില്‍ ഒരു ലക്ഷം രൂപ വരെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് 10 ശതമാനവും ഒന്ന്- രണ്ട് ലക്ഷം രൂപ വരെയുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് 12 ശതമാനവുമാണ് റോഡ് ടാക്സ്. ഇത് യഥാക്രമം 12ഉം 14ഉം ശതമാനമായി വര്‍ധിക്കും.
ആഡംബര കാറുകള്‍ക്ക് ഒരു ശതമാനവും അഞ്ച് ലക്ഷം രൂപയ്ക്കു മുകളിലുള്ള കാറുകള്‍ക്കും 10 മുതല്‍ 15 ലക്ഷം രൂപ വരെയുള്ള കാറുകള്‍ക്കും രണ്ട് ശതമാനവും നികുതി വര്‍ധിപ്പിച്ചു. വാഹനവിലയ്ക്കും ജിഎസ്ടിക്കും പുറമെയാണ് ഇത്. കോണ്‍ട്രാക്ട് ക്യാരേജ്, സ്റ്റേജ് ക്യാരേജ് വാഹനങ്ങളുടെ നികുതിയില്‍ 10 ശതമാനം കുറവ് വരുത്തി.
ക്ഷേമപെന്ഷന് കൂട്ടിയില്ല; അനര്‍ഹരെ ഒഴിവാക്കും
സാമൂഹികസുരക്ഷാ പെന്‍ഷനോ ക്ഷേമപെന്‍ഷനുകളോ കൂട്ടിയില്ല. സാമൂഹികസുരക്ഷാ പെന്ഷന് പദ്ധതിയിലെ അനര്‍ഹരെ ഒഴിവാക്കുമെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനത്തില്‍ പറയുന്നു.
ക്ഷേമപെന്ഷന് നല്കാന് സര്‍ക്കാര്‍ രൂപീകരിച്ച കന്പനിയാണ് കേരള സോഷ്യല്‍ സെക്യൂരിറ്റീസ് പെന്ഷന് ലിമിറ്റഡ്. കന്പനിയുടെ കടമെടുപ്പു പൊതുകടമായി കേന്ദ്രം കണക്കാക്കുന്നത് ഇതിനെ തകര്‍ക്കാനാണെന്നു ധനമന്ത്രി പറയുന്നു. നിലവില്‍ 1600 രൂപ നിരക്കിലാണ് പ്രതിമാസ പെന്ഷന്.
മദ്യത്തിനും പെട്രോള്‍- ഡീസലിനും സെസ് ഏര്‍പ്പെടുത്തിയത് ക്ഷേമ പെന്‍ഷന്‍കൂടി മുന്നില്‍ക്കണ്ടാണ്.