കോഴിക്കോട് കൂടത്തായി കൂട്ടക്കൊലപാതക കേസ് ഇന്ന് കോടതി പരിഗണിക്കും
കോഴിക്കോട് കൂടത്തായി കൂട്ടക്കൊലപാതക കേസ് ഇന്ന് കോടതി പരിഗണിക്കും. എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കൊലപാതക പരമ്ബരയിലെ റോയ് വധക്കേസ് പരിഗണിക്കുന്നത്.കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ സാക്ഷി വിസ്താരത്തിന്റെ തീയതി പ്രഖ്യാപിക്കുന്നത് നീട്ടിവെക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. സാക്ഷികള്‍ക്ക് നോട്ടീസ് അയക്കുന്നത് ഉള്‍പ്പടെയുളള തുടര്‍ നടപടികളില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും.
കൂടത്തായ് പൊന്നാമറ്റം വീട്ടില്‍ റോയ് തോമസിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് കൊലപാതക പരമ്ബരയുടെ ചുരുളഴിച്ചത്.
സ്വത്ത് തട്ടിയെടുക്കാന്‍ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് കൊലപാതക പരമ്ബരയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായാത്.അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയില്‍ മാത്യു, സിലി, സിലിയുടെ മകള്‍ രണ്ടര വയസുകാരി ആല്‍ഫൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്