പ്രധാന വാര്‍ത്തകള്‍
ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന് പാലിന് വില വര്‍ധിപ്പിച്ചു
ഗാന്ധിനഗര്‍: ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന് പാലിന് വില വര്‍ധിപ്പിച്ചു.ലിറ്ററിന് രണ്ട് രൂപയാണ് കൂട്ടിയത്. വെള്ളിയാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ വില വര്‍ധിക്കും.
എന്നാല്‍ വിലയിലെ വര്‍ധന ഗുജറാത്തില്‍ ബാധകമാവില്ലെന്ന് ഫെഡറേഷന് മാനേജിങ് ഡയറക്ടര്‍ ജയന് മേത്ത അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ പാലുല്‍പ്പന്ന വിതരണക്കാരാണ് ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്. സഹകരണ സ്ഥാപനമാണ് അമൂല്‍ എന്ന ബ്രാന്റില്‍ പാലും ക്ഷീരോല്പ്പന്നങ്ങളും വിപണിയില്‍ എത്തിക്കുന്നത് ഫെഡറേഷന് ആണ്.