കട്ടപ്പന ഫെസ്റ്റിന്റെ ഡിസ്കൗണ്ട് കൂപ്പണുകളുടെ വിതരണോദ്ഘാടനം നടന്നു.
ഫെസ്റ്റ് ചെയർമാൻ KP ഹസൻ , മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് MK തോമസ് എന്നിവർ ഡോക്ടർ ഭഗദ്ദ് സിങിന്
നൽകി ഉദ്ഘാടനം ചെയ്തു.
കട്ടപ്പന ഫെസ്റ്റ് ഫെബ്രുവരി 10 മുതൽ 26 വരെ കട്ടപ്പന നഗരസഭ മൈതാനിയിലാണ് നടക്കുന്നത്.
ഇടുക്കി ജില്ല രൂപീകരണത്തിന്റെ അൻപതാം വാർഷികത്തിന്റെയും കട്ടപ്പന മർച്ചന്റ്‌സ് അസോസിയേഷന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെയും ഭാഗമായി മർച്ചന്റ്‌സ് അസോസിയേഷൻ, മർച്ചന്റ്‌സ് യൂത്ത് വിങ്, വനിതാ വിങ് എന്നിവയുടെ നേതൃത്വത്തിൽ ആണ് വ്യാപരോത്സവവും കട്ടപ്പന ഫെസ്റ്റും ഒരുക്കുന്നത്.
വിനോദവും വിജ്ഞാനവും പകരുന്ന സർക്കാർ, സർക്കാരിതര സ്റ്റാളുകൾ, അത്യാധുനിക സജ്ജീകരണങ്ങളുമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള അമ്യൂസ്‌മെന്റ് പാർക്ക്, കുട്ടികൾക്കായുള്ള പ്രത്യേക റൈഡുകൾ, ഫ്‌ളവർഷോ, ഒട്ടക-കുതിര സവാരി തുടങ്ങിയ വേറിട്ട ഒട്ടേറെ കാഴ്ചകളാണ് ഫെസ്റ്റിൽ ഒരുക്കുന്നത്. കൂടാതെ എല്ലാ ദിവസവും വൈകിട്ട് സിനിമാ, ടിവി താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കലാവിരുന്നും അരങ്ങേറും. ഗാനമേളകൾ, മെഗാഷോകൾ, ഫ്യൂഷൻ മ്യൂസിക്, സിനിമാറ്റിക് ഡാൻസ്, നാടൻപാട്ട്, ഡിജെ, ബെല്ലി ഡാൻസ്, മിസ് ഇടുക്കി, മിസ്റ്റർ കേരള, സെമിനാറുകൾ, കലാപരിപാടികൾ തുടങ്ങിയവയും നടക്കും. രാവിലെ 9 മുതൽ രാത്രി 9 വരെ പാസ് മുഖേന ഫെസ്റ്റ് നഗരിയിലേക്ക് പ്രവേശിക്കാം. 70 രൂപയാണ് പാസ് നിരക്ക്.
കട്ടപ്പനയിലെ എല്ലാ വ്യാപര സ്ഥാപനങ്ങളിൽ നിന്നും ഓരോ പർച്ചേസിനും ഡിസ്കൗണ്ട് കൂപ്പണുകൾ ലഭിക്കും.ഡിസ്കൗണ്ട് കൂപ്പൺ ഉപയോഗിച്ച് 50 രൂപക്ക് ഫെസ്റ്റ് നഗരിയിൽ പ്രവേശിക്കാം. വിദ്യാർത്ഥികൾക്ക് പ്രത്യേക ഡിസ്കൗണ്ടും ഉണ്ടായിരിക്കും. ഇവർക്ക് 20 രൂപാ നിരക്കിൽ പ്രവേശനാനുമതി ലഭിക്കുമെന്നും സംഘാടകർ അറിയിച്ചു.