പ്രധാന വാര്‍ത്തകള്‍
സംസ്ഥാന ബജറ്റില്‍ കുടുംബശ്രീക്ക് 260 കോടിയും തൊഴിലുറപ്പിന് 150 കോടിയും അനുവദിച്ചു
സംസ്ഥാന ബജറ്റില്‍ കുടുംബശ്രീക്ക് 260 കോടിയും തൊഴിലുറപ്പിന് 150 കോടിയും അനുവദിച്ചു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടിയും അനുവദിച്ചു.
സംസ്ഥാനത്ത് ലൈഫ് മിഷന് പദ്ധതിക്കായി 1436 കോടി രൂപ അനുവദിച്ചു. ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായി 71861 വീടുകള്‍ ഈ വര്‍ഷം പണിതുനല്‍കിയിട്ടുണ്ട്.
കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. മെയ്ക്ക് ഇന്‍ കേരള പദ്ധതി വികസിപ്പിക്കുമെന്നും ഇതിനായി ഈ വര്‍ഷം 100 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.