ആത്മഹത്യക്കൊരുങ്ങിയ 23 കാരനെ മരണത്തില്‍ നിന്ന് രക്ഷിച്ചത് ഫേസ്ബുക്കിന്റെ സമയോചിത ഇടപെടല്‍
ഗാസിയാബാദ്: ആത്മഹത്യക്കൊരുങ്ങിയ 23 കാരനെ മരണത്തില്‍ നിന്ന് രക്ഷിച്ചത് ഫേസ്ബുക്കിന്റെ സമയോചിത ഇടപെടല്‍. ഫേസ്ബുക്കില്‍ ലൈവിട്ട് ആത്മഹത്യ ചെയ്യാനായിരുന്നു യു.പി സ്വദേശിയായ അഭയ് ശുക്ലയുടെ ശ്രമം.ഇത് പൊലീസിന്റെ സഹായത്തോടെ ഫേസ് ബുക്ക് തടയുകയായിരുന്നു.
യുവാവ് ലൈവ് വന്ന് 15 മിനിട്ടിനുള്ളില്‍ പൊലീസ് എത്തി ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചു. യു.പിയിലെ ഗാസിയാബാദിലാണ് സംഭവം. മെറ്റയുടെ കാലിഫോര്‍ണിയ ഓഫീസില്‍ നിന്ന് ലഭിച്ച വിവരമാണ് പൊലീസിന് ഉടനടി പ്രവര്‍ത്തിക്കാന്‍ സഹായമായത്.
മെറ്റയും യു.പി പൊലീസും തമ്മില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് ഇത്തരമൊരു കരാര്‍ തയാറാക്കിയത്. അതു പ്രകാരം സംസ്ഥാന ഡി.ജി.പി ഓഫീസിലെ മീഡിയ സെന്ററിലേക്ക് ഫേസ്ബുക്ക് മുന്നറിയിപ്പ് സന്ദേശം ഇ-മെയിലായി നല്‍കുകയായിരുന്നു.യു.പിയിലെ കണ്ണൗജ് സ്വദേശിയാണ് അഭയ് ശുക്ല. ഈയടുത്ത് ഇദ്ദേഹത്തിന് 90,000 രൂപയുടെ നഷ്ടം ഉണ്ടായി എന്നും അതാണ് കടുത്ത തീരുമാനമെടുക്കാന്‍ യുവാവിനെ പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.
ഫേസ്ബുക്കില്‍ നിന്നുള്ള സന്ദേശം ലഭിച്ച ഉടന്‍ പൊലീസ് അഭയുടെ വിട് കണ്ടെത്താന്‍ ശ്രമം തുടങ്ങി. വീട് കണ്ടെത്താന്‍ അല്‍പ്പം ബുദ്ധിമുട്ടിയെങ്കിലും യുവാവ് മരിക്കുന്നതിന് മുമ്ബ് തന്നെ അദ്ദേഹത്തെ രക്ഷിക്കാന്‍ സാധിച്ചെന്ന് പൊലീസ് പറഞ്ഞു.