പ്രധാന വാര്‍ത്തകള്‍
ചങ്ങനാശ്ശേരിയില്‍ കെ.എസ്.ആര്.ടി.സി ഡ്രൈവറെ ആക്രമിച്ച കേസില്‍ അഞ്ചുപേര്‍ പിടിയില്‍
ചങ്ങനാശ്ശേരിയില്‍ കെ.എസ്.ആര്.ടി.സി ഡ്രൈവറെ ആക്രമിച്ച കേസില്‍ അഞ്ചുപേര്‍ പിടിയില്‍. ഡ്രൈവറെ ആക്രമിച്ചതിനും, പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് ചങ്ങനാശ്ശേരി പൊലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തത്.കഴിഞ്ഞ 31 ന് രാത്രി 10:30 യോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറിന് കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവര്‍ സൈഡ് കൊടുത്തില്ലന്നാരോപിച്ചയിരുന്നു മര്‍ദ്ദനം. ബസിനെ പിന്തുടര്ന്നെത്തിയ യുവാക്കള്‍ ഡ്രൈവറെ അടിക്കുകയും ബസിന്റെ ചില്ല് അടിച്ചു പൊട്ടിക്കുകയും ചെയ്തു.
കേസില്‍ പ്രതികളായ അകലക്കുന്നം സ്വദേശി അമേഗ് റ്റി. ചെറിയാന്, അനന്ദകൃഷ്ണന്, എബിന് ബിനോയ്, അനന്ദ്, അനൂപ് ബെന്നി എന്നിവരെയാണ് ചങ്ങനാശ്ശേരി പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.