പ്രധാന വാര്‍ത്തകള്‍
അതീവ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതിവനിതകള്‍ക്ക് ഒരു പശു യൂണിറ്റ്
ക്ഷീരവികസന വകുപ്പിന്റെ അതീവ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതിയിലേക്ക് വനിതകളുടെ പശു യൂണിറ്റിനുള്ള അപേക്ഷ ക്ഷണിച്ചു. ജീവിതമാര്‍ഗ്ഗം എന്ന നിലയില്‍ ഒരു പശുവിനെ വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന ദരിദ്ര വിഭാഗത്തിലുള്ളവരായവരും സംസ്ഥാന സര്‍ക്കാരിന്റെ പട്ടികയില്‍ പേരുള്ളവരുമായ വനിതകള്‍ക്കാണ് പ്രയോജനം ലഭിക്കുക. ഇത്തരത്തിലുളള ഒരു യൂണിറ്റിന് 95,400 രൂപ സര്‍ക്കാര്‍ സബ്സിഡിയായി അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടുക.