പ്രധാന വാര്‍ത്തകള്‍
നാല് ജില്ലകളിൽ യെല്ലോ അലേർട്ട്, സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശ്രീലങ്കൻ തീരത്ത് രൂപംകൊണ്ട ന്യൂനമർദ്ദ ഫലമായാണ് മഴ. വരും ദിവസങ്ങളിൽ ഈ ന്യൂനമർദ്ദം കന്യാകുമാരി കടലിൽ പ്രവേശിച്ചേക്കും.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് പുലർച്ചെ 3.30 നും 4.30 നും ഇടയിലാണ് മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗതയിൽ ശ്രീലങ്കൻ കര തൊട്ടത്. പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിൽ നീങ്ങുന്ന തീവ്ര ന്യൂനമർദ്ദം നാളെ (ഫെബ്രുവരി 3) രാവിലെയോടെ മാന്നാർ കടലിടുക്കിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി അടുത്ത മൂന്ന് ദിവസവും കേരളത്തിൽ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.