പ്രധാന വാര്‍ത്തകള്‍
വെള്ളപ്പൊക്കത്തിൽ മുങ്ങി ന്യൂസിലൻഡ്; 4 മരണം, വൻ നാശനഷ്ടം
വെല്ലിങ്‍ടൻ: കനത്ത മഴയെ തുടർന്നുള്ള വെള്ളപ്പൊക്കത്തിൽ ന്യൂസിലൻഡിൽ വ്യാപക നാശനഷ്ടം. വെള്ളപ്പൊക്കത്തിൽ തകർന്ന ഓക്ക്‌ലൻഡിന്റെയും അപ്പർ നോർത്ത് ഐലൻഡിലെ മറ്റ് പ്രദേശങ്ങളുടെയും പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി സർക്കാർ 4,50,000 ഡോളർ അധിക ധനസഹായം പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തിൽ ഓക്ക്ലൻഡിലും അപ്പർ നോർത്ത് ദ്വീപിലും കനത്ത നാശനഷ്ടമുണ്ടായി.
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ 4 പേരാണ് മരിച്ചത്. വീടുകൾ, കൃഷിയിടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. നഗരത്തിലുടനീളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് വിമാനത്താവളത്തിലും വെള്ളം കയറി. വൈദ്യുതി വിതരണവും താറുമാറായി.
പ്രാദേശിക അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു.