പ്രധാന വാര്‍ത്തകള്‍
റെക്കോർഡ് നിരക്കിൽ സ്വർണം; ഇന്ന് പവന് കൂടിയത് 480 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധന. പവന് 480 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് നിരക്കിലെത്തി. ഇന്നലെ രണ്ടു തവണയായി 400 രൂപ വർധിച്ചിരുന്നു. 42,880 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 60 രൂപ ഉയർന്നു. വിപണി വില 5,360 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും കൂടി. 50 രൂപയാണ് ഇന്ന് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4,430 രൂപയാണ്.
വെള്ളി വിലയും ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 77 രൂപയാണ്. 2 രൂപയാണ് ഇന്ന് ഉയർന്നത്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.







































































































































