പ്രധാന വാര്‍ത്തകള്‍
ബഹിരാകാശ യാത്രക്കായി ആണവോര്‍ജ സാങ്കേതിക വിദ്യ; വികസിപ്പിച്ച് റോള്‍സ് റോയ്‌സ്
ഭാവി ബഹിരാകാശ ദൗത്യങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന ആണവോർജ്ജ സാങ്കേതികവിദ്യ വികസിപ്പിച്ച് പ്രമുഖ ഓട്ടോമൊബൈൽ കമ്പനിയായ റോൾസ് റോയ്സ്. യുറേനിയം അധിഷ്ഠിത ന്യൂക്ലിയർ റിയാക്ടർ ആണ് കമ്പനി രൂപകൽപ്പന ചെയ്തത്.
ബഹിരാകാശ യാത്രയിലെ പലതരം പ്രതികൂല സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനാവും വിധമാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ മൈക്രോ റിയാക്ടർ സുരക്ഷിതവും ശക്തവുമായ ഇന്ധനമാണ് എന്ന് റോൾസ് റോയ്സ് ട്വീറ്റ് ചെയ്തു.
ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ആണവോർജ്ജ സാധ്യതകള്‍ വികസിപ്പിക്കുന്നതിനായി യുകെ ബഹിരാകാശ ഏജൻസിയുമായുള്ള കരാറിന്‍റെ ഭാഗമായാണ് റോൾസ് റോയ്സ് മൈക്രോ റിയാക്ടർ രൂപകൽപ്പന ചെയ്യുന്നതെന്നാണ് വിവരം. ആണവോര്‍ജ്ജം അടിസ്ഥാനമാക്കിയുള്ള ബഹിരാകാശ പേടകത്തിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണ് കമ്പനി.