പ്രധാന വാര്‍ത്തകള്‍
സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനായി
ന്യൂ ഡൽഹി: ഉത്തർപ്രദേശ് ജയിലിൽ കഴിയുകയായിരുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനായി. ജാമ്യനടപടികൾ പൂർത്തിയാക്കി മോചന ഉത്തരവ് വിചാരണ കോടതി ബുധനാഴ്ച വൈകീട്ട് ലഖ്നോ ജയിലിലേക്കയച്ചിരുന്നു.
സന്തോഷകരമായ നിമിഷമെന്നും പൊതുസമൂഹത്തിനും മാധ്യമങ്ങൾക്കും നന്ദിയെന്നും കാപ്പൻ പ്രതികരിച്ചു. നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരവാദി എന്ന് മുദ്രകുത്തി ആരെയും അടിച്ചമർത്താൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓർഡർ ജയിലിൽ ലഭിക്കാൻ സമയം വൈകിയതാണ് പുറത്തിറങ്ങാൻ ഒരുദിവസം കൂടി അധികമെടുത്തത്. മാധ്യമപ്രവർത്തകനടക്കം രണ്ടുപേരാണ് ഇ.ഡി കേസിൽ സിദ്ദീഖിന് ആൾജാമ്യം നിൽക്കുന്നത്. ഇവരുടെ രേഖകളുടെ പൊലീസ് പരിശോധനാ നടപടി തിങ്കളാഴ്ച പൂർത്തിയായിരുന്നു.