പ്രധാന വാര്‍ത്തകള്‍
വാട്ട്സ്ആപ്പ് നൽകിയ ഉറപ്പ് വെളിപ്പെടുത്തണം; നിർദ്ദേശം നൽകി സുപ്രീംകോടതി
ന്യൂഡൽഹി: ഉപയോക്തൃ നയം സംബന്ധിച്ച് 2021ൽ വാട്ട്സ്ആപ്പ് കേന്ദ്രത്തിന് നൽകിയ ഉറപ്പുകൾ വെളിപ്പെടുത്താൻ സുപ്രീം കോടതി നിർദേശം. ഇത് അഞ്ച് ദേശീയ പത്രങ്ങളിൽ പരസ്യമായി നൽകണമെന്നാണ് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.
കേസ് ഏപ്രിൽ 11ലേക്ക് മാറ്റി. ആവശ്യമെങ്കിൽ ഉപയോക്താക്കൾ പങ്കിടുന്ന ചിത്രങ്ങൾ, എഴുത്ത്, ദൃശ്യങ്ങൾ, സംഭാഷണങ്ങൾ മുതലായവ പരസ്പരം ലഭ്യമാക്കുന്നതിന് വാട്ട്സ്ആപ്പും അനുബന്ധ സ്ഥാപനമായ ഫേസ്ബുക്കും തമ്മിൽ ഉള്ള കരാർ സ്വകാര്യതയുടെ ലംഘനമാണെന്ന് ആരോപിച്ച് രണ്ട് വിദ്യാർത്ഥികൾ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി നിർദേശം നൽകിയത്.