SSLC IT പ്രാക്റ്റിക്കൽ പരീക്ഷ ഉപേക്ഷിക്കണം: കെ.പി.എസ്.റ്റി എ
കട്ടപ്പന: ദിനംപ്രതി കോവിഡ് പെരുകുയും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കോവിഡ് പോസിറ്റീവ് ആകകയും ചെയ്യുന്ന പശ്ചാത്തലത്തിൽ SSLC ഐ റ്റി പരിക്ഷ ഉപേക്ഷിക്കണമെന്ന് കെ.പി.എസ്.റ്റി.എ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
Online പഠന കാലത്തും സംശയ നിവാരണ ക്ലാസ് നടന്ന സമയങ്ങളിലും IT ക്ലാസുകൾ സമഗ്രമായി പ്രാക്റ്റീസ് ചെയ്യാൻ കുട്ടികൾക്ക് അവസരം ലഭിച്ചിട്ടില്ല. അതു കൊണ്ടു തന്നെ സംസ്ഥാനത്ത് ഒരു കുട്ടിക്കും പ്രായോഗികതലത്തിൽ IT പ്രാക്റ്റിക്കൽ പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലേക്ക് എത്താൻ സാധിച്ചിട്ടില്ല എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
Circular പ്രകാരം 7 പേരാണ് ഒരു ദിവസം ഒരു Laptop ഉപയോഗിക്കേണ്ടത്. ഒരു വിദ്യാർത്ഥിയുടെ പരീക്ഷ കഴിഞ്ഞാൽ ടീച്ചർ അതിൽ മാർക്ക് രേഖപ്പെടുത്തണം. എന്നിട്ട് അടുത്ത വിദ്യാർത്ഥിയെ അതെ laptop ൽ പരീക്ഷക്കിരുത്തണം. അങ്ങനെ 7 പേർ. ഇതിനിടയിൽ അണുവിമുക്തമാക്കണമെന്ന് പറയുന്നെണ്ടിലും അണുനാശിനി spray ചെയ്യുന്നത്ത് പ്രായോഗികമല്ല. Laptop നകത്തേക്ക് ഒലിച്ചിറങ്ങി Short circuit ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. 70 മുതൽ 105 വരെ കുട്ടികൾ ഒരു ദിവസം ലാബിൽ കയറിയിറങ്ങും.
മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം ഗൗരവമായി കാണാൻ അധികാരികൾ തയ്യാറാകുകയും SSLC l T പരീക്ഷ ഈ വർഷം ഒഴിവാക്കുകയും നിരന്തര മൂല്ല്യ നിർണ്ണയത്തിൻ്റെ അടിസ്ഥാത്തിൽ മർക്കു നൽകുകയും വേണമെന്ന് കെ പി എസ് റ്റി എ ഇടുക്കി ജില്ലാ കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.ജില്ല പ്രസിഡൻ്റ വി ഡി അബ്രാഹം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോയി ആൻഡ്രുസ്, സംസ്ഥാന സെക്രട്ടറിമാരായ വി.എം ഫിലിപ്പച്ചൻ, വി.കെ.കിങ്ങിണി, ഷെല്ലി ജോർജ്, സി.കെ.മുഹമ്മദ് ഫൈൻ, ബിജു ജോസഫ്, ജോളി എം.മുരിങ്ങമറ്റം, എം.വി.ജോർജ്കുട്ടി,
കെ.രാജൻ, ബിജോയ് മാത്യു ,കെ സുരേഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.