കേന്ദ്ര ബജറ്റ്
സ്വര്‍ണം, വെള്ളി, ഡയമണ്ട് വില കൂടും,ടിവിക്കും മൊബൈലിനും വില കുറയും. വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി മഹിള സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്. രണ്ട് ലക്ഷം രൂപയുടെ നിക്ഷേപം നടത്താം. രണ്ട് വര്‍ഷത്തേക്ക് 7.5 ശതമാനം പലിശ.എഞ്ചിനീയറിംഗ് കോളേജുകള്‍ നൂറു ലാബുകള്‍ സ്ഥാപിക്കും. ഫൈജി സര്‍വീസുകള്‍ ഉപയോഗിച്ച് ആപ്പുകള്‍ വികസിപ്പിച്ചെടുക്കാനുള്ള അവസരമൊരുക്കുമെന്ന് ധനമന്ത്രി.അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു കോടി കര്‍ഷകര്‍ക്ക് കാര്‍ഷിക സഹായങ്ങള്‍ ലഭ്യമാക്കും. 10000 ബയോ ഇന്‍പുട്ട് സെന്ററുകള്‍ സ്ഥാപിക്കും.മൂലധന ചെലവ് 33 ശതമാനം വര്‍ധിപ്പിച്ചു.നഗരവികസനത്തിന് പതിനായിരം കോടി രൂപ.പിഎം ആവാസ് യോജനയ്ക്ക് 79000 കോടി അനുവദിച്ചു.ഗതാഗത മേഖലയ്ക്ക് 75000 കോടി.സംസ്ഥാനങ്ങള്‍ക്ക് പലിശരഹിത വായ്പ ഒരു വര്‍ഷം കൂടി നീട്ടി.റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടി.കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഡിജിറ്റല്‍ ലൈബ്രറി.പ്രാഥമിക സഹകരണ സംഘങ്ങളുടെ കംപ്യൂട്ടറൈസേഷന് 2516 കോടി.കാര്‍ഷിക വായ്പാ ലക്ഷ്യം 20 ലക്ഷം കോടിയായി ഉയര്‍ത്തും.മത്സ്യമേഖലയ്ക്കായി 6000 കോടി അനുവദിച്ചു.ഹോര്‍ട്ടികള്‍ച്ചര്‍ പാക്കേജിന് 2200 കോടിയും അനുവദിച്ചു.157 നഴ്‌സിങ് കോളേജുകള്‍ സ്ഥാപിക്കും.കൃഷി അനുബന്ധ സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രത്യകം ഫണ്ട് വരും.2200 കോടി രൂപയുടെ ഹോര്‍ട്ടി കള്‍ച്ചര്‍ പാക്കേജ്.മത്സ്യരംഗത്തെ വികസനത്തിനായി 6660 കോടി രൂപയുടെ അനുബന്ധ പദ്ധതി.വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനത്തിലെത്തുമെന്ന് ധനമന്ത്രി.കേന്ദ്ര ബജറ്റിന് മന്ത്രിസഭയുടെ അംഗീകാരം.