ദേവിയാർ കോളനി മേഖലയിലെ കുട്ടികൾക്ക് യാത്ര സൗകര്യം ഉറപ്പാക്കി ഇടുക്കി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി.
ദേവിയാർ കോളനിയിലെ കുട്ടികളുടെ യാത്ര ദുരിതത്തിന് ശാശ്വതമായ പരിഹാരം.ദേവിയാർ കോളനി നിവാസികളുടെ പരാതിയിൽ ഇടുക്കി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സിറാജുദ്ദീൻ പി.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നേരിട്ട് സ്കൂളിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പട്ടിക ജാതി വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് പട്ടിക വർഗ വകുപ്പിന്റെ ഗോത്രസാരഥി വാഹനത്തിൽ സ്കൂളിൽ യാത്ര ചെയ്യാൻ കഴിയുന്നില്ല എന്നായിരുന്നു പരാതി. ഗോത്ര വർഗ്ഗത്തിൽ പെട്ട വിദ്യാർത്ഥികൾക്കായി ഗോത്ര വകുപ്പ് നേരിട്ട് നടത്തുന്ന പദ്ധതിയാണ് ഗോത്രസാരഥി.ഈ പ്രശ്നത്തിനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായത്.ദേവിയാർ GVHSS ൽ ചേർന്ന യോഗത്തിൽ ട്രൈബൽ ഡെവലപ്പമെന്റ് ഓഫീസർ, അസിസ്റ്റന്റ് പഞ്ചായത്ത് സെക്രട്ടറി അടിമാലി, ഹെഡ് മിസ്ട്രെസ്, GVHSS ദേവിയാർ കോളനി, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, അടിമാലി,പി. ടി. എ പ്രസിഡന്റ്, എസ്. എം. സി ചെയർമാൻ, ഗോത്രസാരഥി കോർഡിനേറ്റർ, കമ്മ്യൂണിറ്റി സോഷ്യൽ വർക്കർ എസ്. സി ഡിപ്പാർട്മെന്റ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.ഇതിന് മുൻപ് വകുപ്പ് മേധാവികൾക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നെങ്കിലും നടപടി ഒന്നും ഉണ്ടായിരുന്നില്ല.ഫെബ്രുവരി 1 മുതൽ കുട്ടികൾക്ക് ഈ വാഹനത്തിൽ യാത്ര ചെയ്യാമെന്നാണ് ഉത്തരവിൽ പറയുന്നത്.