പ്രധാന വാര്‍ത്തകള്‍
ശമ്പളം വേണ്ട പകരം ഓണറേറിയം മതി; സർക്കാരിന് കത്തയച്ച് കെ വി തോമസ്
തിരുവനന്തപുരം: ഡൽഹിയിൽ പ്രത്യേക പ്രതിനിധിയായി സർക്കാർ നിയമിച്ച മുൻ കോൺഗ്രസ് നേതാവ് കെ.വി തോമസ് ശമ്പളം വേണ്ട പകരം ഓണറേറിയം അനുവദിക്കണമെന്ന് ആവശ്യപെട്ട് സർക്കാരിന് കത്ത് നൽകി.
കെ വി തോമസിന്‍റെ കത്ത് പരിശോധനയ്ക്കായി ധനകാര്യവകുപ്പിന് കൈമാറി. ജീവനക്കാരുടെ എണ്ണവും ആനുകൂല്യങ്ങളും തീരുമാനിക്കേണ്ടത് ധനകാര്യവകുപ്പാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഉത്തരവിറക്കും. വിമാനയാത്ര നിരക്ക് കുറവുള്ള ക്ലാസുകളിൽ മതിയെന്നും കത്തിൽ തോമസ് അഭ്യർത്ഥിച്ചു.
ഡൽഹി കേരള ഹൗസിലാണ് കെ വി തോമസിന്‍റെ ഓഫീസ് പ്രവർത്തിക്കുക. എറണാകുളത്തും ഓഫീസുണ്ടാകും. അടിസ്ഥാന ശമ്പളം, ഡിഎ, എച്ച്ആർഎ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ശമ്പളത്തിൽ ഉൾപ്പെടുന്നു. സേവനത്തിന് പ്രതിഫലമായി നിശ്ചിത തുക അനുവദിക്കുന്നതിനെയാണ് ഓണറേറിയം എന്ന് പറയുന്നത്.