ഉടുമ്പിനെ കൊന്ന് കറിവെച്ചുതിന്ന സംഭവത്തില്‍ പിതാവും മകനും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
അടിമാലി: ഉടുമ്പിനെ കൊന്ന് കറിവെച്ചുതിന്ന സംഭവത്തില്‍ പിതാവും മകനും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. വാളറ കൊയ്യിക്കല് കെ.എം.ബാബു (50), വാളറ തൈപ്പറമ്ബില്‍ ടി.കെ. മനോഹരന് (48), മകന് മജേഷ് (20), വാളറ അഞ്ചാം മൈല്‍ സെറ്റില്‍മെന്റിലെ പൊന്നപ്പന് (52) എന്നിവരെയാണ് നേര്യമംഗലം റേഞ്ച് ഓഫിസര്‍ സുനില്‍ ലാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ജനുവരി 26ന് മൂന്നുകലുങ്ക് ഭാഗത്തുനിന്നാണ് ആറ് കിലോയിലേറെ തൂക്കമുള്ള ഉടുമ്ബിനെ ഇവര്‍ വേട്ടയാടി പിടിച്ചത്. പിന്നീട് കൊന്ന് നാലുപേരും ഇറച്ചി വീതംവെച്ചെടുത്തു. ഇത് കറിവെച്ച് കഴിക്കുകയും ചെയ്തു. കറിവെക്കാന്‍ ഉപയോഗിച്ച പാത്രങ്ങളും ആയുധങ്ങളും പിടികൂടി. കഴിച്ചതിന് ശേഷമുള്ള ഇറച്ചിയും പിടികൂടി.
റെയ്ഡിന് വാളറ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ സിജി മുഹമ്മദ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ പി.ആര്. ജയപ്രകാശ്, എ.എസ്. രാജു എന്നിവര്‍ പങ്കെടുത്തു