Idukki വാര്‍ത്തകള്‍
എഎസ് ഐയുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഒഡീഷ ആരോഗ്യമന്ത്രി മരിച്ചു
പൊതുപരിപാടിക്കിടെ എഎസ്ഐയുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഒഡീഷ ആരോഗ്യമന്ത്രി മരിച്ചു.ജാര്‍സുഗുഡ ബ്രജ്രാജ് നഗറിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ കാറില്‍ പോകവേയാണ് ജനതാദള്‍ നേതാവ് കൂടിയായ നബ കിഷോര്‍ ദാസിന് വെടിയേറ്റത്. ഒഡിഷ പോലീസ് എഎസ്ഐ ഗോപാല്‍ ദാസാണ് വെടിയുതിര്‍ത്തത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ നബ കിഷോര്‍ ദാസ് പിന്നീട് മരണത്തിന് കീഴടങ്ങി.
ഗോപാല്‍ ദാസ് നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ബ്രജ്രാജ് മുനിസിപ്പാലിറ്റി ചെയര്‍മാന്റേയും വൈസ് ചെയര്‍മാന്റേയും ഓഫീസ് ഉദ്ഘാടനത്തിനായി എത്തിയതാണ് ആരോഗ്യമന്ത്രി. കാറില്‍ നിന്നും ഇറങ്ങവേ ഗോപാല്‍ ദാസ് ഔദ്യോഗിക റിവോള്‍വര്‍ ഉപയോഗിച്ച് തൊട്ടടുത്ത് നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. നബ കിഷോര്‍ ദാസിന്റെ നെഞ്ചിലായി രണ്ട് തവണ വെടിയുതിര്‍ത്തെന്നും പോലീസ് പറഞ്ഞു.