ചിന്ത ജെറോമിന്‍റെ തീസിസ് ബോധി കോമൺസ് എന്ന വെബ്സൈറ്റിലൂടെ കോപ്പിയടിച്ചതെന്ന് പരാതി
തിരുവനന്തപുരം: ചിന്ത ജെറോമിന്‍റെ ഗവേഷണ പ്രബന്ധം ബോധി കോമൺസ് എന്ന വെബ്സൈറ്റിലൂടെ കോപ്പിയടിച്ചെന്ന് പരാതി. ഈ വെബ്സൈറ്റിലെ ലേഖനം ചിന്തയുടെ പ്രബന്ധത്തിൽ പകർത്തിയെന്ന പരാതിയിൽ കേരള വി.സിക്ക് പുതിയ പരാതി നൽകുമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി അറിയിച്ചു.
നേരത്തെ യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര പിഴവ് പുറത്തുവന്നിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിന്‍റെ പേര് തെറ്റായാണ് ചിന്ത തീസിസിൽ എഴുതിയത്. ഇതിന് ചിന്തയ്ക്ക് ഡോക്ടറേറ്റും ലഭിച്ചു. കേരള സർവകലാശാലയുടെ പ്രോ-വി.സി ആയിരുന്നു ചിന്തയുടെ ഗവേഷണ ഗൈഡ്.
നാടുവാഴിത്തത്തിനെതിരായ പോരാട്ടത്തിൽ മലയാള സാഹിത്യത്തിലെ എക്കാലത്തെയും ആപ്തമായ അടയാളമാണ് ചങ്ങമ്പുഴയുടെ വാഴക്കുല. ഈ കവിതയെ ഏറ്റ്ചൊല്ലാത്ത മലയാളികൾ ഉണ്ടാവില്ല. നവലിബറൽ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്ത തിരഞ്ഞെടുത്ത ഗവേഷണ വിഷയം. കമ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിന് പ്രിയദർശന്‍റെയും രഞ്ജിത്തിന്‍റെയും സിനിമകൾ വെള്ളം ചേർക്കുമെന്ന് പറയപ്പെടുന്ന സമയത്താണ് വാഴക്കുല എന്ന കവിതയെ കുറിച്ച് പറയുന്നത്. ഈ ഭാഗത്താണ് ‘വാഴക്കുല ബൈ ചങ്ങമ്പുഴ’ എന്ന് ചിന്ത എഴുതിയത്.
യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര പിഴവ് പുറത്തുവന്നിട്ടും കേരള സർവകലാശാല അനങ്ങിയിട്ടില്ല. ചിന്ത ജെറോമും വിശദീകരണത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നുണ്ടെങ്കിലും ആരോപണ വിഷയം വളരെ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ചിന്തയുടെ ഡോക്ടറേറ്റ് റദ്ദാക്കണമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നത്.