പ്രധാന വാര്‍ത്തകള്‍
ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു; മരണം ആശുപത്രി വിട്ട ശേഷം
കൊച്ചി: ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന വയോധികൻ ആശുപത്രി വിട്ടശേഷം മരിച്ചു. എറണാകുളം ചേന്ദമംഗലം സ്വദേശി ജോർജാണ് മരിച്ചത്. പറവൂർ മജ്ലിസ് ഹോട്ടലിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്നു ഇദ്ദേഹം. 3 ദിവസം മുമ്പാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ചികിത്സ കഴിഞ്ഞിറങ്ങിയത്.
ഇന്നലെ രാത്രി വീട്ടിൽ വെച്ചായിരുന്നു മരണം. പാർക്കിൻസൺസ് രോഗമുണ്ടായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.