പ്രധാന വാര്‍ത്തകള്‍
വധുവിനെ ആവശ്യമുണ്ട്; പോസ്റ്ററുമായി റോഡിലിറങ്ങി യുവാവ്
മധ്യപ്രദേശ്: മധ്യപ്രദേശിലെ തിരക്കേറിയ മാർക്കറ്റിൽ വധുവിനെ ആവശ്യമുണ്ടെന്ന പോസ്റ്റർ കൈയിൽ പിടിച്ച് നിൽക്കുന്ന യുവാവിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഇന്ത്യയിൽ അറേഞ്ച്ഡ് വിവാഹങ്ങൾ പലപ്പോഴും ധാരാളം ഘടകങ്ങളെ ആശ്രയിച്ചാണ് നടത്തുന്നത്. അനുയോജ്യമായ കുടുംബമാണോ? പണം, വിദ്യാഭ്യാസം, സ്വത്ത് തുടങ്ങി ഒട്ടനവധി കാര്യങ്ങൾക്ക് മുൻതൂക്കം നൽകിയാണ് കൂടുതൽ വിവാഹങ്ങളും നടത്തുന്നത്. അതുപോലെ നിരവധി മാട്രിമോണിയൽ സൈറ്റുകളും ഇന്ന് നിലവിലുണ്ട്.
എന്നിരുന്നാലും, മധ്യപ്രദേശിലെ ചിന്ത്വാരയിൽ നിന്നുള്ള ഈ മനുഷ്യനെ സംബന്ധിച്ചിടത്തോളം,അത്തരത്തിലുള്ള വിവാഹം തരപ്പെട്ടില്ലെന്നു തോന്നുന്നു. അതിനാലാവാം എങ്ങനെയെങ്കിലും അനുയോജ്യയായ ഒരു വധുവിനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ തിരക്കേറിയ മാർക്കറ്റ് റോഡിൽ വധുവിനെ വേണമെന്ന പോസ്റ്റർ പിടിച്ച് യുവാവ് നിന്നത്.