ഈജിപ്റ്റില്‍ നിന്ന് ലഭിച്ചതില്‍ ഏറ്റവും പഴക്കമേറിയത് എന്ന് കരുതുന്ന മമ്മി കണ്ടെത്തിയെന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍
കെയ്റോ : ഈജിപ്റ്റില്‍ നിന്ന് ലഭിച്ചതില്‍ ഏറ്റവും പഴക്കമേറിയത് എന്ന് കരുതുന്ന മമ്മി കണ്ടെത്തിയെന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍.4,300 വര്‍ഷം പഴക്കമുള്ള മമ്മി സഖാറ ഗ്രാമത്തില്‍ ജോസര്‍ പിരമിഡിന് സമീപമുള്ള ഗിസ്‌ര്‍ എല്‍ മദിര്‍ മേഖലയില്‍ 66 അടി താഴ്ചയിലാണ് കണ്ടെത്തിയത്. 35ാം വയസില്‍ മരിച്ച ജെഡ് സെപ്ഷ് എന്നയാളുടേതാണ് ഈ മമ്മിയെന്ന് ഗവേഷകര്‍ പറയുന്നു.
അതിസമ്ബന്നനും സമൂഹത്തില്‍ ഏറെ പ്രധാന്യമുണ്ടായിരുന്നതുമായ വ്യക്തിയായിരുന്നു അദ്ദേഹം. സ്വര്‍ണത്തില്‍ പൊതിഞ്ഞ നിലയിലായിരുന്നു മമ്മി. ഈജിപ്റ്റിലെ മുന്‍ പുരാവസ്തു വകുപ്പ് മന്ത്രിയും ആര്‍ക്കിയോളജിസ്റ്റുമായ സാഹി ഹവാസും അദ്ദേഹത്തിന്റെ 10 സഹായികളും ചേര്‍ന്നാണ് ഈ മമ്മിയെ കണ്ടെത്തിയത്.
കല്ലില്‍ നിര്‍മ്മിച്ച 25 ടണ്‍ ഭാരമുള്ള ശവപ്പെട്ടിക്കുള്ളിലായിരുന്നു മമ്മി. ശവപ്പെട്ടിയുടെ മേല്‍ മൂടിക്ക് മാത്രം 5 ടണ്‍ ഭാരമുണ്ട്. ബി.സി 2494നും ബി.സി 2487നും ഇടയില്‍ നിര്‍മ്മിക്കെപ്പട്ടതെന്ന് കരുതുന്ന പ്രതിമകളും കണ്ടെത്തി. ഈ മമ്മിക്ക് സമീപം കല്ലില്‍ തീര്‍ത്ത മറ്റൊരു ശവപ്പെട്ടിയും കണ്ടെത്തിയിട്ടുണ്ട്. ഇത് വരും ദിവസങ്ങളില്‍ തുറക്കും.
ലോകത്തിലെ തന്നെ ആദ്യത്തെ പിരമിഡ് എന്ന് കരുതപ്പെടുന്നതാണ് ജോസര്‍ പിരമിഡ്. ബിസി 2,630 കാലഘട്ടത്തിലാണ് ജോസര്‍ പിരമിഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. പുരാതന ഈജിപ്റ്റിലെ മൂന്നാം രാജവംശത്തില്‍പ്പെട്ട രണ്ടാമത്തെ ഭരണാധികാരിയായിരുന്ന ജോസര്‍ രാജാവിന് വേണ്ടിയാണ് ഈ പിരമിഡ് നിര്‍മ്മിച്ചത്. ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും പഴക്കംചെന്ന സ്റ്റെപ് പിരമിഡും ജോസര്‍ ആണ്