പ്രധാന വാര്‍ത്തകള്‍
അനുബന്ധ ഓഹരി വിൽപ്പനയുടെ കാലാവധി നീട്ടില്ലെന്ന് അദാനി ഗ്രൂപ്പ്
ന്യൂഡൽഹി: അനുബന്ധ ഓഹരി വിൽപ്പനയുടെ കാലാവധി നീട്ടില്ലെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. അദാനി ഗ്രൂപ്പിന്‍റെ ഫോളോ ഓൺ പബ്ലിക് ഇഷ്യു (എഫ്പിഒ) ഈ മാസം 31 വരെയാണ്. ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പേരിൽ അനുബന്ധ ഓഹരി വിൽപ്പനയിൽ മാറ്റം വരുത്തില്ലെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
എഫ്പിഒയിലൂടെ 20,000 കോടി രൂപ സമാഹരിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. എഫ്പിഒ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും നിക്ഷേപകരിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു. മർച്ചന്റ് ബാങ്കുകളാണ് കാലാവധി നീട്ടാനും ഓഹരി വില കുറയ്ക്കാനും ആലോചിച്ചത്. ഹിൻഡൻബർഗ് ആരോപണത്തെ തുടർന്നുള്ള ആഘാതം കുറയ്ക്കുന്നതിനായിരുന്നു ഈ നീക്കം.