ഡോക്യുമെന്ററി വിവാദം ജി ട്വന്റിയുടെ യശസ്സ് കെടുത്താൻ : ബിജെപി
2023 G-20ഉച്ചകോടിയുടെ അധ്യക്ഷ പദവി രാജ്യം അലങ്കരിക്കുമ്പോൾ അതിലൂടെ രാജ്യത്ത് ലഭിക്കുന്ന പ്രശസ്തിയും നേട്ടങ്ങളും കുറച്ചു കാണിക്കാൻ വേണ്ടിയാണ് ഇപ്പോൾ ബിബിസി ഡോക്യുമെന്ററി വിവാദവുമായി ആളുകൾ ഇറങ്ങിയിരിക്കുന്നത് എന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല .ബിജെപി ഇടുക്കി മണ്ഡലം പ്രസിഡണ്ട് നയിക്കുന്ന പദയാത്ര തോപ്രാംകുടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു രതീഷ് . യൂറോപ്പ്യൻ യൂണിയനും പ്രധാനപ്പെട്ട 19 രാജ്യങ്ങളും അടങ്ങുന്ന കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം ഭാരതം വഹിക്കുമ്പോൾ സങ്കീർണമായ പല ആഗോള പ്രശ്നങ്ങൾക്കും പരിഹാരം കാണേണ്ട സാഹചര്യത്തിലാണ് ഇന്ന് ലോകം . അത്തരം വിഷയങ്ങൾക്ക് പരിഹാരം കാണാൻ നിയോഗിക്കപ്പെടുക എന്നത് രാജ്യത്തിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ് പ്രതികൂല സാഹചര്യത്തിൽ അധ്യക്ഷസ്ഥാനം ലഭിച്ചപ്പോൾ പ്രധാനമന്ത്രി തന്നെ പറഞ്ഞത് ഈ പ്രതിസന്ധികളെ സാധ്യതകൾ ആക്കി മാറ്റണം എന്നാണ് രാജ്യത്തിൻെറ ലോകഗുരു സ്ഥാനത്തേക്കുള്ള പ്രയാണത്തിൽ ഏറെ പങ്കുവഹിക്കുന്ന പദവിവിലകുറച്ചു കാണുവാനും ഇകഴ്ത്തി കാണിക്കുവാനും ഉള്ള ഗൂഢ ശ്രമങ്ങൾക്ക് ഈ നാട്ടിലെ ഇടത് വലത് യുവജന സംഘടനകളും നേതാക്കന്മാരും കാണിക്കുന്ന വിവേകമില്ലായ്മ ജനങ്ങൾ തിരിച്ചറിയണം.കൂട്ടായ ശ്രമത്തിലൂടെ ഇത്തരം സാധ്യതകൾ നമ്മുടെ നാടിൻറെ നന്മയ്ക്ക് വേണ്ടി പ്രയോജനപ്പെടുത്തണം സംസ്ഥാനത്ത് നടക്കുന്ന സമ്മേളനങ്ങൾ വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്ന പ്രതിനിധികൾക്ക് മുൻപിൽ നമ്മളുടെ സാധ്യതകളും ടൂറിസം മേഖലയിലെ സാധ്യതകളും ഒക്കെ പരിചയപ്പെടുത്തുകയും പ്രയോജനപ്പെടുത്തുകയും ആണ് നമ്മൾ വേണ്ടത്.
ബിജെപി പാർട്ടിക്കുഴി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്പി.ആർ സോമശേഖരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പിസി സന്തോഷ് കുമാർ ,
ബിജെപി ജില്ലാ ഉപാധ്യക്ഷൻ പി രാജൻ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ഷിനു കെ സി ,കർഷക മോർച്ച ജില്ലാ സെക്രട്ടറി പിസി സന്തോഷ് കുമാർ മണ്ഡലം ജനറൽ സെക്രട്ടറിമാർ ഇ എഫ് നോബി,കെ കെ സുരേന്ദ്രൻ നേതാക്കളായ സോജൻ പി എസ് ,തുടങ്ങിയവർ സംസാരിച്ചു