കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ പാസ്സ്‌വേർഡ് 2022- 23 റസിഡൻഷ്യൽ ക്യാമ്പ് കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു
കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ പാസ്സ്‌വേർഡ് 2022- 23 റസിഡൻഷ്യൽ ക്യാമ്പ് കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു.
ഇടുക്കി കോട്ടയം ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 150 ഓളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മതന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പുരോഗതിക്ക് ഉതകുന്ന വിധത്തിൽ വിവിധ വിദ്യാഭ്യാസ ക്ഷേമ പദ്ധതികളും പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹൈസ്കൂൾ ഹയർ സെക്കൻഡറി തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ സമഗ്രമായ വ്യക്തിത്വ വികസനം ലക്ഷ്യം വെച്ചുകൊണ്ട് നടപ്പാക്കിവരുന്ന പദ്ധതിയാണ് സൗജന്യ വ്യക്തിത്വ വികസന കരിയർ പരിശീലന ക്യാമ്പ് .
ഈ വർഷം മുതൽ ബിരുദതലത്തിൽ കൂടി പദ്ധതി നടപ്പിലാക്കി വരുന്നു. വിദ്യാർത്ഥികളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ കണ്ടെത്തി ഉപരിപഠന മേഖലകളിൽ തങ്ങളുടെ അഭിരുചി അനുസരിച്ചുള്ള ഭാവി സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ അവരെ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടവും കോച്ചിംഗ് സെന്റർ ഫോർ മൈനോരിറ്റി യൂത്തും ചേർന്ന് സംഘടിപ്പിക്കുന്ന പാസ്സ്‌വേർഡ് 2022 -23 കരിയർ ഗൈഡൻസ് ക്യാമ്പുകളുടെ ആദ്യഘട്ടമായ ട്യൂണിങ് ക്യാമ്പുകളിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കായുള്ള രണ്ടാംഘട്ട ഫ്ലവറിങ് ക്യാമ്പ് ആണ് ഇടുക്കി കോട്ടയം ജില്ലകളുടെ സംയുക്ത ആഭിമുഖ്യത്തിൽ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ 28 ,29 തീയതികളിൽ നടക്കുന്നത്.
ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാകുമാരി മോഹൻകുമാർ നിർവഹിച്ചു.
കോട്ടയം സി സി എം വൈ പ്രിൻസിപ്പൽ ഡോക്ടർ പുഷ്പ മരിയൻ അധ്യക്ഷത വഹിച്ചു.
തൊടുപുഴ സി സി വൈ എം പ്രിൻസിപ്പൽ ഡോക്ടർ അനിത ഐസക് ,കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജിമ്മി ജേക്കബ്,ഇടുക്കി കളക്ടറേറ്റ് മൈനോറിറ്റി സെൽ കൗൺസിലർ അബൂബക്കർ ,മൈനോറിറ്റി കോച്ചിംഗ് സെന്റർ കൗൺസിലർ സജില എം എം തുടങ്ങിയവർ സംസാരിച്ചു.
കൊമേഴ്സ്, ഹ്യുമാനിറ്റീസ്, ഗണിതം, സയൻസ് തുടർന്ന് സാധ്യതകൾ എന്ന വിഷയത്തിൽ കൗൺസിലർ അജി ജോർജും, മോട്ടിവേഷൻ എന്ന വിഷയത്തിൽ കെ എം എച്ച് ഇക്ബാലും ക്ലാസുകൾ നയിച്ചു.
വിദഗ്ധരോടൊപ്പം കളക്ടർ എന്ന പരിപാടിയിൽ ഇടുക്കി ജില്ലാ അഡീഷണൽ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബും, ഇടുക്കി സബ് കളക്ടർ ഡോക്ടർ അരുൺ എസ് നായർ ഐ എ എസും കുട്ടികളുമായി സംബധിച്ചു.
29 ന് മൂന്നുമണിക്കു നടക്കുന്ന സമാപന സമ്മേളനം വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
കോട്ടയം ജില്ലാ കളക്ടർ ഡോക്ടർ പി കെ ജയശ്രീ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും.
കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ,വാർഡ് കൗൺസിലർ സോണിയ ജെയ്ബി, കോട്ടയം സി സി എം വൈ പ്രിൻസിപ്പൽ ഡോക്ടർ പുഷ്പ മരിയൻ , തൊടുപുഴ സി സി എം വൈ പ്രിൻസിപ്പൽ ഡോക്ടർ അനിത ഐസക് , ഷംനാസ് സലാം തുടങ്ങിയവർ പങ്കെടുക്കും.