അഞ്ചാം ക്ലാസ്സിൽ പഠനം നിർത്തി; മണിമേല ശിവശങ്കരൻ കണ്ടെത്തിയത് അഞ്ഞൂറോളം ഗ്രാമങ്ങൾ
ഗുണ്ടൂർ : അഞ്ചാം ക്ലാസ്സിൽ പഠനം നിർത്തിയ 42കാരനായ മണിമേല ശിവശങ്കരൻ കണ്ടെത്തിയത് രേഖകളിൽപോലും ഇല്ലാത്ത അപ്രത്യക്ഷമായ അഞ്ഞൂറോളം ഗ്രാമങ്ങൾ. ഗുണ്ടൂർ പട്ടണത്തിലെ സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനിയിൽ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്ത് കൊണ്ടാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.
രേഖകളിൽ കണ്ടെത്താനാകാത്ത 14ആം നൂറ്റാണ്ടിലെ പ്രശസ്ത തെലുങ്ക് കവി ശ്രീനാഥയുടെ കവിതകളിലെ ബോഡ്ഡുപ്പള്ളി എന്ന ഗ്രാമം കവിതകളിലെ സൂചനകൾ ഉപയോഗിച്ചാണ് അദ്ദേഹം കണ്ടെത്തിയത്. കൂടാതെ എഡി 31ആം നൂറ്റാണ്ടിലെ നാഗാർജുനി കോട്ടയിലെ ബ്രാഹ്മി ലിപിയിൽ പരാമർശിച്ചിരിക്കുന്ന നിഗഡിഗല്ലു, റാണിമാർ സതി ആചരിച്ചിരുന്ന ദദ്ദനലപ്പാട് ഗ്രാമം എന്നിവയെല്ലാം എടുത്തു പറയേണ്ട കണ്ടെത്തലുകളാണ്.
12ആം ക്ലാസ്സ് വരെ പഠിച്ച ഭാര്യ ലക്ഷ്മി, സുഹൃത്തുക്കൾ എന്നിവരുടെ സഹായത്തോടെ രചിച്ച ഗ്രാമലൂ അഥവാ ഗുണ്ടൂരിലെ കാണാതായ ഗ്രാമങ്ങൾ എന്ന പുസ്തകം നിരവധി സർവകലാശാലകളുടെ ശ്രദ്ധയാകർഷിച്ചു. ബ്രിട്ടീഷ് ഭരണ കാലഘട്ടത്തിലെ കയ്യെഴുത്ത് പ്രതികൾ, പുരാതന കവിതകൾ, റവന്യു രേഖകൾ, പഴയ ഭൂപടങ്ങൾ എന്നിവയെല്ലാം അദ്ദേഹം ഗവേഷണത്തിനായി ഉപയോഗിക്കുന്നു.