കട്ടപ്പനയിൽ കുട്ടി ഡോക്ടർ പരിശീലന പരിപാടി നടന്നു
കട്ടപ്പനയിൽ കുട്ടി ഡോക്ടർ പരിശീലന പരിപാടി നടന്നു.
ഉപ്പുതറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റ് നേതൃത്വത്തത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്.
ഉപ്പുതറ, അയ്യപ്പൻ കോവിൽ , കാഞ്ചിയാർ, ഇരട്ടയാർ , ചക്കുപള്ളം, വണ്ടൻമേട്, കാമാക്ഷി, മരിയാപുരം പഞ്ചായത്തുകളിലേയും കട്ടപ്പന നഗരസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ കുട്ടികൾക്കായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
സ്കൂൾ തലത്തിൽ നേതൃ പാഠപ മുള്ള കുട്ടികൾക്കായാണ് പരിശീലനം നടന്നത്.
കലാലയങ്ങൾ കോന്ദ്രികരിച്ച് വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിനും മറ്റ് അതിക്രമങ്ങൾ തടയുകയും ചെയ്യുന്നതിന്ന് കുട്ടികളെ പ്രാപ്ത്തരാക്കുക എന്നതാണ് പരിശീലനം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
ആരോഗ്യവും ആനന്ദവും, പോഷകാഹാരം, വളർച്ച ഘട്ടം ആൺകുട്ടികളിലും പെൺകുട്ടികളിലും, ആരോഗ്യകരമായ ശീലങ്ങൾക്ക് ആരോഗ്യകരമായ മനസ്സ് തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകൾ നടന്നത്.
കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിശിലന പരിപാടി നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു.
നഗരസഭ കൗൺസിലർ സോണിയ ജെയ്ബി അദ്ധ്യക്ഷത വഹിച്ചു.
ഹെൽത്ത് സൂപ്പർവൈസർ അലക്സ് ടോം, സെന്റ് ജോർജ് ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ ബിജുമോൻ ജോസഫ് , ഷൈല ജോർജ് , ആഷ മോൾ , മാത്തുക്കുട്ടി D, അനീഷ് ജോസഫ് എന്നിവർ സംസാരിച്ചു.