പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക്ടാലന്റ് സെര്‍ച്ച് പരീക്ഷ
സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പിന്റെ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളര്‍ഷിപ്പിനുള്ള 2023-24 അദ്ധ്യയന വര്‍ഷത്തെ ഇടുക്കി ജില്ലയിലെ പട്ടികവര്‍ഗ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് 2022-23 വര്‍ഷം നാലാം ക്ലാസ്സില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മത്സരപ്പരീക്ഷ നടത്തും. മാര്‍ച്ച് 11 ന് ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ വിവിധ കേന്ദ്രങ്ങളിലായിരിക്കും പരീക്ഷ. പട്ടികവര്‍ഗ വിഭാഗത്തില്‍ മാത്രം ഉള്‍പ്പെടുന്നവരും കുടുംബ വാര്‍ഷിക വരുമാനം 50000 രൂപയില്‍ കവിയാത്തവരുമായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം.
പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, സമുദായം, കുടുംബ വാര്‍ഷിക വരുമാനം, വയസ്സ്, പഠിക്കുന്ന ക്ലാസ്, സ്‌കൂളിന്റെ പേര്, വിലാസം തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം തൊടുപുഴ മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ സംയോജിത പട്ടികവര്‍ഗ വികസന പ്രൊജക്റ്റ് ഓഫീസിലോ, പൂമാല, ഇടുക്കി, കട്ടപ്പന, പീരുമേട് എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ഫെബ്രുവരി 20 നോ അതിന് മുമ്പോ ലഭ്യമാക്കണം.
ഇടുക്കി ജില്ലയില്‍ ആകെ 25 ഗുണഭോക്താക്കളെയാണ് തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍, ഫര്‍ണീച്ചര്‍ എന്നിവ വാങ്ങാനും പ്രത്യേക ട്യുഷന്‍ നല്‍കാനും ധനസഹായം നല്‍കും. ഇതിന് പുറമെ 10-ാം ക്ലാസ്സ് വരെയുള്ള പഠനത്തിന് പ്രതിമാസ സ്‌റ്റൈപ്പന്റും ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ മേല്‍പറഞ്ഞ ഓഫീസുകളില്‍ നിന്നും ലഭിക്കും. വെബ്‌സൈറ്റ്: www.stdd.kerala.gov.in
ഫോണ്‍: 4862 -222399(ഐ.ടി.ഡി.പി ഇടുക്കി തൊടുപുഴ).