സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ നിറം മാറുന്നു
തിരുവനന്തപുരം: സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ നിറം മാറുന്നു. ഫാസ്റ്റും സൂപ്പര്‍ ഫാസ്റ്റും തമ്മില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന യാത്രക്കാരുടെ പരാതിക്ക് പിന്നാലെയാണ് സൂപ്പര്‍ ഫാസ്റ്റിന്റെ നിറം മാറ്റാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്.മുന്‍വശത്തെ മഞ്ഞനിറം കൂട്ടിയും ചുവപ്പുനിറം കുറച്ചുമാണ് പുതിയ നിറം. സ്വിഫ്റ്റ് കമ്ബനിയുടെ പേരിലായതിനാല്‍ സ്വിഫ്റ്റിന്റെ ഓറഞ്ച് നിറത്തില്‍ വരകളുണ്ടാകും.ഈ നിറത്തില്‍ പുതിയ 131 ബസുകള്‍ മാര്‍ച്ചോടെ പുറത്തിറങ്ങും. രണ്ടാംഘട്ടത്തില്‍ കിഫ്ബി ഫണ്ടില്‍ നിന്ന് 262 സൂപ്പര്‍ഫാസ്റ്റുകളും വരും. ഈ ബസുകള്‍ വരുന്നതോടെ നിലവില്‍ 7 വര്‍ഷം പഴക്കമുള്ള 237 സൂപ്പര്‍ഫാസ്റ്റുകളും 8 വര്‍ഷം പഴക്കമുള്ള 68 ബസുകളും ഓര്‍ഡിനറി സര്‍വീസുകളാക്കി മാറ്റും.
അതേസമയം, കൊച്ചി നഗരത്തില്‍ ഫീഡര്‍ സര്‍വീസുമായി എത്തുകയാണ് കെഎസ്ആര്‍ടിസി. മെട്രോ സ്റ്റേഷനുകളിലേക്കാണ് സര്‍വീസ് നടത്തുക. നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ നിന്ന് മെട്രോ സ്റ്റേഷനുകളിലേക്കുള്ള യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസി- മെട്രോ ഫീഡര്‍ സര്‍വ്വീസിന് തുടക്കമിട്ടത്
എംജി റോഡ് മെട്രോ സ്റ്റേഷന്, മഹാരാജാസ് മെട്രോ സ്റ്റേഷന്, ടൌണ്‍ ഹാള്‍ സ്റ്റേഷന്, കലൂര്‍ മെട്രോ സ്റ്റേഷന് എന്നിവിടങ്ങളിലേക്കാണ് ഫീഡര്‍ ബസ് സൗകര്യം ലഭിക്കുക. നേവല്‍ ബേസ്, ഷിപ്പ് യാര്‍ഡ്, മേനക ഹൈക്കോര്‍ട്ട്, ബോട്ട് ജെട്ടി, കലൂര്‍ എന്നീ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് സര്‍വ്വീസ്. തോപ്പുംപടി ഭാഗത്തേക്കും ബാനര്‍ജി റോഡ് ഭാഗത്തേക്കും രാവിലെ 6.30 മുതല്‍ വൈകിട്ട് 7 മണിവരെ 15 മിനിറ്റ് ഇടവിട്ടാണ് സര്‍വ്വീസ് നിശ്ചയിച്ചിരിക്കുന്നത്.
നിലവില്‍ സര്‍വീസ് നടത്തുന്ന ഫീസര്‍ കെഎംആര്‍എല്‍ ഫീഡര്‍ ബസ് സര്‍വ്വീസുകള്‍ക്ക് പുറമെയാണ് കെഎസ്ആര്‍ടിസിയും ഇത്തരം സര്‍വീസ് കൊണ്ടുവരുന്നത്. നിലവില്‍ കൊച്ചി മെട്രോയുടെ ആറ് എസി ഫീഡര്‍ ബസ്സുകളാണ് മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് സര്‍വ്വീസ് നടത്തുന്നത്. ആലുവ സ്റ്റേഷനില്‍ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും അര മണിക്കൂര്‍ ഇടവിട്ട് കെഎംആര്‍എല്‍ ഫീഡര്‍ ബസ് സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. പറവൂരില്‍ നിന്ന് ഇടപ്പള്ളി മെട്രോ സ്റ്റേഷന് വഴിയും, പെരുമ്ബാവൂരില്‍ നിന്ന് ആലുവ സ്റ്റേഷന് വഴിയും അങ്കമാലിയില്‍ നിന്ന് ആലുവ മെട്രോ സ്റ്റേഷന് വഴിയും ഇന്‍ഫോപാര്‍ക്കിലേക്ക് ഫീഡര്‍ ബസ് സൗകര്യം ഉണ്ടാകും