നാലുമുക്ക് ഗവൺമെന്റ് ഹൈസ്കൂളിന്റെ സുവർണ ജൂബിലി ആഘോഷം 28ന് നടക്കും
കട്ടപ്പന . നാലുമുക്ക് ഗവൺമെന്റ് ഹൈസ്കൂളിന്റെ സുവർണ ജൂബിലി ആഘോഷവും പൂർവ അധ്യാപക വിദ്യാർഥി സംഗമവും ജൂബിലി സ്മാരക കവാട സമർപണവും 28ന് നടക്കുമെന്ന് പിടിഎ പ്രസിഡന്റ് വി.എസ്.ശശി, ഹെഡ്മിസ്ട്രസ് പ്രഷിസൽ കുര്യൻ, അഭിജിത്ത് വിജയൻ, ജിൻസ് ജോർജ്, വിനോദ് കടപ്ലാക്കൽ എന്നിവർ പറഞ്ഞു. രാവിലെ 9ന് പതാക ഉയർത്തും. 9.10ന് പൂർവ അധ്യാപക വിദ്യാർഥി സംഗമം നടക്കും.
2ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. എം.എം.മണി എംഎൽഎ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ പൂർവ അധ്യാപകരെ ആദരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.മനോജ് കലാപ്രതിഭകളെ ആദരിക്കും. ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ജിൻസൻ വർക്കി കായിക പ്രതിഭകളെ ആദരിക്കും. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ജില്ലാ പഞ്ചായത്ത് അംഗം വി.എൻ.മോഹനൻ ആദരിക്കും. തുടർന്ന് കലാസന്ധ്യയും നടക്കുമെന്ന് അവർ പറഞ്ഞു.